നിഴലായ് ........

എന്റെ ഏകാന്തതയില്‍ ഒരു കുളിര്‍ കാറ്റു പോലെ
നീയുണ്ടെങ്കില്‍പ്പിന്നെ എന്തിനാണ് സുഹൃത്തെ
എനിക്കു ദു:ഖം ...
നിന്റെ മിഴിയുടെ വാചാലതയില്‍ ഞാനെന്റെ ഏകാന്തതയെ
കുഴിച്ചു മൂടാം ....
നിന്റെ ചിരിയുടെ തിളക്കത്തില്‍ ഞാനെന്റെ
ഹൃദയാന്തരത്തിലെ ഇരുളില്‍ നിന്നുണരാം
പിന്നെ നീ പറയുന്ന പാതയില്‍ നിന്റെ നിഴലായ്
നടക്കാം ....
അറിയാത്ത അകലങ്ങളിലേക്ക് നിന്റെ വഴി
പിന്തുടരാം.....
No comments:
Post a Comment