കണ്ണീര് ശലഭങ്ങള്‍...........
നീ എന്റെ വരികള്‍ക്കിടയില്‍ തിരഞ്ഞു നോക്കൂ ...
നിനക്കെന്നെ കാണാം ....
നീ അതിന്റെ ആഴങ്ങളിലേക്ക് നോക്കൂ ...
നിനക്ക് നിന്നെ കാണാം.....
നിന്നിലൂടെ ഞാന്‍ കണ്ട കിനാക്കളെ കാണാം...
എന്റെ മോഹങ്ങള്ക്കിടയില് വീണുയിര് വെന്ത
എന്റെ സ്വപ്നങ്ങളെ കാണാം....
അവയുടെ ചിതയില്‍ നിന്നുയര്‍ന്ന
കണ്ണീര് ശലഭങ്ങളെ കാണാം....
നീ പറയണമെന്ന് ഞാന്‍ കൊതിച്ച വാക്കുകള്‍ കേള്‍ക്കാം
ഒരു നിമിഷം നീ അതിനു ചെവിയോര്‍ക്കുമെങ്കില്‍
നിന്റെയുള്ളില്‍ നിനക്കെന്നെ കാണാം ....
No comments:
Post a Comment