ഉണ്ടായിരിക്കാം ..............
നീലിമയുണ്ടായിരിക്കാം
ഈയിളം കാറ്റിനപ്പുറം നിന്നുടെ
നിശ്വാസ മുണ്ടായിരിക്കാം
ഏഴു കടലിനുമപ്പുറം മറ്റൊരു
മഹാനദി ഉണ്ടായിരിക്കാം
ഒരുപാടു മോഹങ്ങള്‍ക്കൊടുവില്‍
മോഹ ഭംഗങ്ങളുണ്ടായിരിക്കാം
കാര്‍മേഘ ജാലത്തിനപ്പുറം മറ്റൊരു
വെണ്‍മേഘമുണ്ടായിരിക്കാം
ഇരുട്ടിന്നാഴത്തിലെങ്ങോ നമുക്കായ്
ഒരു ദീപമുണ്ടായിരിക്കാം
ഒരുപാടു മറവികള്‍ക്കിടയില്‍
നിന്നെക്കുറിച്ചുള്ളോരോര്‍മ്മകള്‍ ഉണ്ടായിരിക്കാം
ഈ വിരഹത്തിനപ്പുറം മറ്റൊരു
സംഗമമുണ്ടായിരിക്കാം
No comments:
Post a Comment