മോഹങ്ങള്‍ (കവിത )
നഷ്ടമാണെങ്കിലും മോഹിക്കുവാന്‍ ഏറെ ഇഷ്ടമാണെനിക്ക് മോഹമരുതെന്നോതിയാലും വെറുതെ മോഹിക്കുകയാണിന്നും
അരികിലാണെങ്കിലും പ്രിയാ നീ ഒരുപാടകലെയാണ് ......
എന്റെ കൈകള്‍ക്ക് തൊടാനാവാത്തത്ര അകലെ

പിന്നെയും ഞാന്‍ മോഹിക്കുന്നതെന്തിന്...?
വെറുതെയെങ്കിലും ചോദിക്കാം ...
മറുപടി ഒന്നുമാത്രം ...
നിന്നെ സ്വന്തമാക്കിയില്ലെങ്കിലും വെറുതെ ഞാന്‍ മോഹിച്ചോട്ടേ...
നീയെന്റെ സ്വന്തമെന്ന്...............
No comments:
Post a Comment