എന്‍റെ മോഹങ്ങള്‍ തന്‍ പുതുവസന്തതിലൊരു
പൂമ്പാറ്റയായ് വന്നു നീ 
എന്‍റെ പ്രേമ പുഷ്പത്തിന്‍ മധുരം നുകര്‍ന്നു നീ
എങ്ങോ പകര്‍ന്നു പോയി....
അറിയില്ല നീയിന്ന്‍ എവിടെയെന്നോ -
തുവാന്‍ അറിവുള്ളോരാരുമിന്നരികിലില്ല ......
അകലെയൊരു കാറ്റിന്‍റെ മൃദു രവമുണരുമ്പോള്‍
അറിയാതെ നിന്നെത്തിരഞ്ഞു പോകും
ക്ഷമയറ്റു ഭൂമിയില്‍ ഞാന്‍ തളര്‍ന്നുറങ്ങുമ്പോള്‍
ഒരു നേര്‍ത്ത തെന്നലായ് നീയുണര്‍ത്തും
No comments:
Post a Comment