നീയും ഞാനും ......
ഏകാന്തമായ എന്റെ സ്വപ്നങ്ങളില്‍
നീയുണ്ടായിരുന്നു.....
പണ്ടേ തന്നെ ......
നിന്നെ കണ്ട മാത്രയില്‍ തന്നെ ഞാനത് തിരിച്ചറിഞ്ഞതുമാണ്
എന്നിട്ടും ഞാന്‍ നിന്നെ അറിഞ്ഞില്ലെന്നു നടിച്ചു
നീ എന്നെയും ....
കഴിഞ്ഞ ഏതോ ജന്മത്ത് യമുനാ തീരത്ത്
നമ്മള്‍ ചേര്‍ന്ന് വരച്ചിട്ട പ്രണയ ചിത്രങ്ങള്‍
ഇന്നും ഇടനെഞ്ചില്‍ തുടി കൊട്ടുന്നു
ഹൃദയ രാഗത്തിന്റെ മധുരം ചാലിച്ച
സുവര്‍ണ്ണ നിമിഷങ്ങള്‍ ഒരിക്കല്‍ക്കൂടി
ഇതാ പുനര്‍ജ്ജനിക്കുന്നു
നിന്റെ മിഴികളില്‍ പ്രണയത്തിന്റെ
തിളക്കം ഞാന്‍ കണ്ടു
അവ എന്റെ മിഴികളിലേക്കും
പടര്‍ന്നു തുടങ്ങിയിരിക്കുന്നു
ആകാശത്തെ നക്ഷത്രങ്ങള്‍ക്ക്
ഇന്ന് പഴയതിനേക്കാള്‍ തെളിച്ചമാണ്
പൂവുകള്‍ക്ക് ഇന്നലത്തെക്കാള്‍ സുഗന്ധവും
പുല്‍ക്കൊടിക്കുപോലും പറയാനാവാത്ത സൗന്ദര്യം
ഇതാണോ പ്രണയം ...?
അതെ ഇതുതന്നെയാണ് പ്രണയം
എന്നിലെ എന്നെ ഞാന്‍ കണ്ടെത്തിയത്
നിന്നിലൂടെയാണ്
അടുത്ത് നില്‍ക്കുമ്പോള്‍ അറിയാതെ അകലുമെങ്കിലും
ഞാന്‍ എന്നും നിന്റെ അരികത്തുണ്ട്
ഒരു മധുര പ്രണയത്തിന്റെ മന്ത്രവുമായി
നിന്നെ എന്നെന്നും എന്നിലേക്ക്
ചേര്‍ത്തുവച്ചു കൊണ്ട്
ചേര്‍ത്തുവച്ചു കൊണ്ട്
No comments:
Post a Comment