ഇനിയുമെന്‍ പ്രണയം നീ കാണുന്നില്ലെങ്കില്‍
നീയോരന്ധനാണ്.....
ഇനിയുമെന്‍ ഹൃദയ രാഗത്തിന്‍ മൂക വേദനയില്‍ നിന്നൂറുന്ന
പ്രണയഗാനം നീ കേള്‍ക്കുന്നില്ലെങ്കില്‍
നീയൊരു ബധിരനാണ്
എന്നോടനുരാഗമുണ്ടെങ്കിലും
അത് ചൊല്ലാതെ നീ മറയുന്നുവെങ്കില്‍
നീയൊരു മൂകനാണ്
എന്റെ സ്നേഹത്തിന്റെ രാഗതാളങ്ങള്‍ 
ഇനിയും നീ അറിയുന്നില്ലെങ്കില്‍
നീയൊരു അരസികനാണ്
No comments:
Post a Comment