എന്നും സന്തോഷം മാത്രമുള്ള ഒരു ജീവിതമായിരുന്നെങ്കില്‍ ......
ഈ ലോകം മുഴുവന്‍ കപടതയാണ്...എവിടെയും നാട്യം മാത്രം.
അഭിനയത്തികവിന്‍റെ മൂര്‍ത്തീ ഭാവങ്ങളായി ഓരോരുത്തരും അഭിനയിക്കുന്നു.
എന്തിനോ ഞാന്‍ വെറുതെ സ്വപ്നം കാണുന്നു ഒരു നല്ല നാളെയെ.എല്ലാവര്ക്കും സന്തോഷവും,സമാധാനവും,ഐശ്വര്യവുമുള്ള , രോഗങ്ങളോ, വേദനകളോ,മരണമോ ഇല്ലാത്ത, തമ്മില്‍ കലഹിക്കാത്ത ,പരസ്പരം കൊല ചെയ്യാത്ത ഒരു ലോകമായിരുന്നെങ്കില്‍.....
ആര്‍ക്കും വേണ്ടാത്ത മനുഷ്യ ജന്മങ്ങള്‍ ഇനി പിറക്കാതിരുന്നങ്കില്‍ ........!
സ്ത്രീകളുടെ കണ്ണുനീര്‍ ഒഴുകാതിരുന്നെങ്കില്‍...!എല്ലാവരും പരസ്പരം സ്നേഹിച്ചിരുന്നെങ്കില്‍ .....ജാതിമതങ്ങള്‍ ഇല്ലാതായെങ്കില്‍ ....
ഇതെല്ലാം എന്റെ സ്വപ്നം മാത്രമാണ്. നല്ലൊരു ലോകത്തെപ്പറ്റി സ്വപ്നം കണ്ടുറങ്ങിയാലും ഞാന്‍ വീണ്ടും ഉണരുന്നത് കാപട്യത്തിന്റെ ലോകത്തേക്ക് തന്നെ .........
No comments:
Post a Comment