രാത്രി എത്രയോ സുന്ദരമാണ് .....ഒഴുകി വരുന്ന ഏതോ ഈരടികള്‍ക്കൊപ്പം ഞാന്‍ രാത്രിയുടെ സംഗീതത്തിനും കാതോര്‍ക്കുന്നു. രാത്രി ഭീകരമെന്ന് പലപ്പോഴും തോന്നിയിരുന്ന ആ ബാല്യകാലം അകന്നു പോയപ്പോള്‍ ഇന്ന് ഞാന്‍ രാത്രിയുടെ നീലിമയെ ഇഷ്ടപ്പെടുന്നു.ആ നിശബ്ദ സംഗീതത്തിനു കാതോര്‍ക്കുന്നു.മനസിലെ കാര്‍മേഘം പെയ്തൊഴിയുമ്പോള്‍ എന്റെ ലോകത്ത് ഞാന്‍ മാത്രമാവുമ്പോള്‍ രാത്രീ നീയെന്റെ സഖിയാവുന്നു.
ഇന്ന് ഞാനെന്റെ ജനാലക്കിടയിലൂടെ രാത്രിയെ നോക്കി നക്ഷത്രങ്ങളോട് സംസാരിച്ചിരിക്കുന്നു.അപ്പോള്‍ അറിയുന്ന സുഖം വാക്കുകള്‍ കൊണ്ട് ഞാനെങ്ങനെ പറയാന്‍ ...?രാത്രി നീയാണിന്നെന്റെ പ്രിയ സഖി.ഏതോ ആത്മബന്ധം നമ്മെ ചേര്‍ത്ത് നിര്‍ത്തുന്നില്ലേ ....?സഖീ നിന്റെ കണ്ണിലെ അഗാധ നീലിമയില്‍ ഞാന്‍ എന്നെത്തന്നെയല്ലേ കാണുന്നത് ....?
No comments:
Post a Comment