
കടന്നുപോയ വഴിയോരങ്ങളിലെങ്ങോ
മറഞ്ഞു നീങ്ങിയ മൌനമാണ് നീ .....
പ്രണയ കലഹത്തിന്‍ നോവു വിങ്ങുന്ന
ചിപ്പിയാണിന്നു ഞാന്‍.....
കൂരിരുട്ടില്‍ വഴിയറിയാതെ തപ്പിത്തടയുമ്പൊഴും
നീ മൊഴിഞ്ഞ സ്നേഹമുത്തുകള്‍
എന്റെ വീഥിയില്‍ വെളിച്ചമായി
പിന്നിട്ട പാതയിലെങ്ങോ നിന്‍ മുഖം
ഒരു പൂനിലാവായി ഉദിച്ചു നില്‍ക്കുന്നു
നവ സ്വപ്‌നങ്ങള്‍ എന്റെ മുന്നില്‍ ഇതള്‍ വിരിക്കുമ്പോള്‍
തൊടാനറച്ചു ഞാന്‍ നില്‍ക്കുന്നത്
നിന്നെയോര്‍ത്താണോ ....?
അറിയില്ല പ്രിയാ ...
എങ്കിലും എന്റെ ആത്മാവിന്റെ
മൂക വ്യഥകള്‍
ഞാന്‍ പറഞ്ഞു തീര്‍ക്കട്ടെ
അടര്‍ന്നു വീണ സ്വപ്നക്കൂട്ടില്‍ നിന്ന്
മോഹപ്പക്ഷിയും പറന്നു പോയി
ഇനി എന്റെ നോവിന്റെ
തിളയ്ക്കുന്ന കണ്ണുനീര്‍ മുത്തുമാത്രം
നിനക്കായ് കരുതുന്നു ഞാന്‍
നീ മൊഴിയാത്ത ഏതോ സാന്ത്വനം
എന്നെന്റെ കാതില്‍ ചിറകടിക്കുന്നു
No comments:
Post a Comment