ഏറെ സന്തോഷമുണ്ട് ........ഇന്ന് എന്റെ ബ്ലോഗില്‍ 100 പോസ്റ്റ്
തികയുന്നു.നന്ദി പറയേണ്ടത് അനില്‍ സാറിനോട് മാത്രം .......
ബ്ലോഗുമായി യാതൊരു പരിചയവുമില്ലാത്ത ഞാന്‍ ഒരു ബ്ലോഗ് തുടങ്ങിയത് ജേര്‍ണലിസം ക്ലാസിലെ ന്യൂ മീഡിയ എന്ന സബ്ജെക്ടിനു വേണ്ടി മാത്രം.പിന്നീടത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.ആരും വായിക്കണമെന്ന് ആഗ്രഹിക്കുന്നില്ല......വായിച്ചാല്‍ സന്തോഷം ....അത്രമാത്രം ......ഇതെന്‍റെയൊരു സന്തോഷം .........
എന്‍റെ ബ്ലോഗിന് വായനക്കാരെ കൂട്ടാത്തത് എനിക്ക് അത് നല്ലതാണെന്നുള്ള വിശ്വാസം ഇല്ലാഞ്ഞിട്ടാണ്...പിന്നെ പോസ്റ്റ് ചെയ്യുന്നത് ചുമ്മാ ഒരു രസം.......ആരെങ്കിലുമൊക്കെ വായിക്കുന്നെങ്കില്‍ സന്തോഷം ....ഒരിക്കല്‍ ഞാനറിയാത്ത ഒരു സുഹൃത്ത് എനിക്ക് മെയില്‍ ചെയ്തു .എന്‍റെ കവിതകള്‍ ഒരു ഫേസ് ബുക്ക് പ്രൊഫൈലില്‍ കണ്ടെന്നും ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോഴാണ് അത് എന്റെ ബ്ലോഗിലെ വരികളാണെന്ന് മനസിലായതെന്നുമാണ് അയാള്‍ പറഞ്ഞത്.മറ്റാരോ എന്‍റെ വരികള്‍ കൊണ്ട്
പ്രശസ്തനാവുന്നെന്ന്‍ അയാള്‍ പറഞ്ഞു.അതാരാണെന്ന ചോദ്യത്തിന് അയാള്‍ മറുപടി അയച്ചില്ല.
ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നീടോര്‍ത്തു അത് എന്‍റെ കവിതക്ക് കിട്ടിയ ഒരു അംഗീകാരം തന്നെയാണെന്ന്........ഒരുപാട് കവിതകള്‍ എഴുതിയെങ്കിലും അവയൊന്നും വെളിച്ചം കാണിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല .....
എന്നെ ആദ്യമൊക്കെ ബ്ലോഗ് ചെയ്യാന്‍ സഹായിച്ചിരുന്നത് അച്ചുക്കുട്ടനാണ്.അവന്‍ എന്‍റെ മായ ചേച്ചിയുടെ മകനാണ്.വീട്ടില്‍ വരുന്ന എന്‍റെ ഫ്രണ്ട്സിനോടൊക്കെ അവന്‍ അഭിമാനപൂര്‍വ്വം പറയും ..."ശ്രുതി ആന്റിയുടെ ഹെല്‍പര്‍ ആരാന്നോ...?ഞാനാ....."അത് കേള്‍ക്കുന്നത് എനിക്ക് വല്യ ഇഷ്ടാണ് .....
വലിയ എഴുത്തുകാരിയാവണമെന്ന ആഗ്രഹമൊന്നും എനിക്കില്ല ......എന്റെ സ്വന്തം സങ്കല്പ ലോകത്ത് ആരെയും ബുദ്ധിമുട്ടിക്കാതെ കഴിഞ്ഞാല്‍ മാത്രം മതി ......
No comments:
Post a Comment