ഹൃദയം ഉരുകുകയാണ്
എന്തിനെന്നറിയില്ല ......
ആര്‍ക്കോ വേണ്ടി എന്തിനാണിങ്ങനെ
നീറുന്നതെന്ന്‍
സ്വയം ചോദിച്ചു
ഉത്തരമില്ല
കണ്ണുനീര്‍ വരാത്തതെന്തേ...?
ഹൃദയം മുറിഞ്ഞാല്‍ എങ്ങനെയാണ്
കണ്ണുനീര്‍ വരിക ...?
രക്തമല്ലേ വരിക ...?
പ്രണയത്തിന്റെ മുള്ളുകൊണ്ട്
എന്തിനാണ് നീ എന്നെ വീണ്ടും വീണ്ടും
കുത്തി മുറിവേല്പ്പിക്കുന്നത്
അല്ലെങ്കിലും നീയല്ല തെറ്റുകാരന്‍
ഞാന്‍ തന്നെയാണ് .......
അല്ലെങ്കിലും നിന്‍റെ പ്രണയത്തിന് ഞാനര്‍ഹയല്ല എന്ന്‍
തിരിച്ചറിഞ്ഞത് ഇപ്പോഴാണ്
എന്‍റെ പ്രണയത്തിന് നീയും .....
ജീവന്‍ പോലും നല്‍കിയുള്ള
എന്‍റെ പ്രണയം
ഹൃദയമില്ലാത്ത നിനക്കുള്ളതല്ല...
എന്‍റെ കണ്ണില്‍ തെളിയുന്ന ഹൃദയത്തെ
ഇനിയും കാണാത്ത നിന്നെ ഞാന്‍
പ്രണയിച്ചിട്ടെന്തു ഫലം...?
അതുകൊണ്ട് അടര്‍ത്തുകയാണ് ഞാന്‍ നിന്നെ
എന്‍റെ ഹൃദയത്തില്‍ നിന്നും
അതൊരു പാഴ്ശ്രമമാണെന്നറിഞ്ഞുകൊണ്ട് തന്നെ.....
എന്തിനെന്നറിയില്ല ......

ആര്‍ക്കോ വേണ്ടി എന്തിനാണിങ്ങനെ
നീറുന്നതെന്ന്‍
സ്വയം ചോദിച്ചു
ഉത്തരമില്ല
കണ്ണുനീര്‍ വരാത്തതെന്തേ...?
ഹൃദയം മുറിഞ്ഞാല്‍ എങ്ങനെയാണ്
കണ്ണുനീര്‍ വരിക ...?
രക്തമല്ലേ വരിക ...?
പ്രണയത്തിന്റെ മുള്ളുകൊണ്ട്
എന്തിനാണ് നീ എന്നെ വീണ്ടും വീണ്ടും
കുത്തി മുറിവേല്പ്പിക്കുന്നത്
അല്ലെങ്കിലും നീയല്ല തെറ്റുകാരന്‍
ഞാന്‍ തന്നെയാണ് .......
നിന്‍റെ സൌഹൃദത്തെ പ്രണയമായ്
ഞാന്‍ തെറ്റിദ്ധരിച്ചു അല്ലെങ്കിലും നിന്‍റെ പ്രണയത്തിന് ഞാനര്‍ഹയല്ല എന്ന്‍
തിരിച്ചറിഞ്ഞത് ഇപ്പോഴാണ്
എന്‍റെ പ്രണയത്തിന് നീയും .....
ജീവന്‍ പോലും നല്‍കിയുള്ള
എന്‍റെ പ്രണയം
ഹൃദയമില്ലാത്ത നിനക്കുള്ളതല്ല...
എന്‍റെ കണ്ണില്‍ തെളിയുന്ന ഹൃദയത്തെ
ഇനിയും കാണാത്ത നിന്നെ ഞാന്‍
പ്രണയിച്ചിട്ടെന്തു ഫലം...?
അതുകൊണ്ട് അടര്‍ത്തുകയാണ് ഞാന്‍ നിന്നെ
എന്‍റെ ഹൃദയത്തില്‍ നിന്നും
അതൊരു പാഴ്ശ്രമമാണെന്നറിഞ്ഞുകൊണ്ട് തന്നെ.....
No comments:
Post a Comment