മൗനം ................
മൗനത്തിന്റെ വിലയെന്ത് ........?

ഏറെ നാള്‍ കൂടി നാം കാണുമ്പോഴും
ഏറെ അടുത്ത് നാം നില്‍ക്കുമ്പോഴും
എന്നോടൊന്നും മിണ്ടാതെ നീ
എന്തിനു മൗനം നടിച്ചിടുന്നു ....?
എന്റെ മൗന പ്രണയവും
നിന്റെ മൗന സമ്മതങ്ങളും
പിന്നെ മൗനമായി മിഴികള്‍ കൈമാറും
പ്രണയ ലേഖനങ്ങളും
എന്നും ഞാനോര്‍ക്കുന്നു
നീ അകന്നുപോയ ദിക്കു നോക്കി
നിന്റെ വരവും കാത്തിരിക്കുമ്പോള്‍
എന്നിലൂടെ കടന്നുപോയ വര്‍ഷങ്ങള്‍
എനിക്ക് നിമിഷങ്ങള്‍ മാത്രമായിരുന്നു
പ്രണയത്തിന്റെ കൈത്തിരി നാളവുമായി
ഏകാന്തതയുടെ ചുടുകാട്ടിലൂടെ
ഏകയായ് നടക്കുമ്പൊഴും
നീ മാത്രമായിരുന്നു എന്റെ മുന്നില്‍
അകല്‍ച്ചയുടെ മരണമണിയും
എന്റെ തേങ്ങലുകളുടെ ചുടു നിശ്വാസവും
ഇടയ്ക്കു പൊട്ടിത്തകര്‍ന്ന മോഹമാല്യവും
ഇന്നും എന്നെ എന്തെല്ലാമോ ഓര്‍മിപ്പിക്കുന്നു
കാലങ്ങള്‍ക്കപ്പുറത്ത് കൈവിട്ട പ്രണയം
വാര്‍ദ്ധക്യത്തില്‍ വീണ്ടും വന്നണഞ്ഞപ്പോള്‍
നിന്നോട് ഞാന്‍ പറയുന്നു
അന്നു നീ എന്നെ കൈവിട്ടെങ്കിലും
ഇന്നു ഞാന്‍ നിനക്കൊരു കൈത്താങ്ങ്
No comments:
Post a Comment