
മധുര തരമൊരു മന്ത്രമുണര്‍ത്തും
മഹിതന്നധിപതിയാം ദേവീ നിന്‍ നടയില്‍
മിഴികള്‍ കൂമ്പി നില്‍ക്കുന്നു ഞാനമ്മേ
മനം നിറയെ നിന്നനുഗ്രഹം നേടുവാന്‍
അറിവില്ലാത്തോരെന്‍ മനതാരില്‍
അക്ഷരപ്പൂക്കളാലത്‌ഭുതം തീര്‍ത്തതും
ആശ്രിത വത്സല ആറ്റുകാലമ്മ
അന്പോടു ചെയ്ത നന്മയല്ലോ ....
കരുണയോടെന്നെ കൈപിടിച്ചമ്മ
കദനത്തിന്‍ കടലില്‍ നിന്നുമുയര്‍ത്തി
കരളുരുകി കരഞ്ഞോരെന്‍
കണ്ണീരൊപ്പി ചേര്‍ത്തണച്ചു
ആദിപരാശക്തിയമ്മ എന്റെ
അന്ന പൂര്‍ണേശ്വരിയമ്മ
അറിവിന്‍ പൊരുളാമമ്മ
ആറ്റുകാലില്‍ വാഴുമെന്നമ്മ
No comments:
Post a Comment