വിധീ ....നിന്നെ പഴിക്കാതെ 
എല്ലാവര്‍ക്കും സ്വന്തം തെറ്റുകള്‍ക്ക് പഴിക്കാന്‍ ഉള്ള ശക്തിയാണോ വിധി ...?അല്ലെന്നു കരുതാനാണെനിക്കിഷ്ടം. ........
തകരാന്‍ തുടങ്ങുന്ന എന്റെ സ്വപ്നങ്ങളെയും ഞാന്‍ വിധിക്ക് വിടുകയാണ് ......
സ്വപ്‌നങ്ങള്‍ കാണാനാണെനിക്കിഷ്ടം .എന്നാല്‍ ഒരിക്കലും അവയുടെ പൂര്‍ത്തീകരണത്തിനായി ഞാന്‍ ശ്രമിച്ചിട്ടേയില്ല.
എന്റെ മനസ് ഒരിക്കലും കാണാത്ത നിന്നോട് എനിക്ക് പരിഭവമില്ല കൂട്ടുകാരാ....എന്റെ നോവുകള്‍ക്കപ്പുറം നിന്റെ സന്തോഷമാണ് എനിക്ക് പ്രിയം.നിന്റെ നന്മക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ ഇഷ്ടം നടത്തണേ എന്നേ പ്രാര്‍ഥിക്കാറുള്ളൂ.......
കഴിഞ്ഞ ജന്മങ്ങളിലെങ്ങോ നിന്നെ കൊതിച്ചതാണ് ഞാന്‍.എന്നാല്‍ എന്റെ വഴി തേടി നീ വന്നില്ല.അകലനാണെങ്കില്‍ എന്തിനാണ് പ്രിയാ ഈ ജന്മവും നീ എന്റെ മുന്നില്‍ വന്നത് ...?
കരയാന്‍ ഇന്നെനിക്ക് ഇഷ്ടമല്ല.ദൈവം എനിക്കായി ഒരു നന്മ കരുതിവച്ചി ട്ടുണ്ടെന്നു കരുതുകയാണ് ഞാന്‍ .....ഇനി വരുന്ന ജന്മമെങ്കിലും നീ എന്റെ സ്വന്തമായെങ്കില്‍......
എന്റെ ഹൃദയത്തോട് ഏറെ അടുത്ത് നിന്നിട്ടും നീ എന്നെ അറിയാഞ്ഞതെന്തേ .....?അതോ അറിഞ്ഞില്ലെന്നു മനപ്പൂര്‍വം നടിച്ചതാണോ ...?
നിനക്കായ് എന്ത് പ്രതിബന്ധവും നേരിടാന്‍ ഞാന്‍ ഒരുക്കമായിരുന്നിട്ടും നീ എന്തേ എന്നെ കണ്ടില്ല ...?
No comments:
Post a Comment