ഇരുള്‍ മൂടുമെന്നുടെ ഹൃദയത്തിലൊരുതിരി
വെട്ടം പകര്‍ന്നതു നീയല്ലേ ..?
കയ്പിന്‍ രുചി മാത്രം രുചിച്ചോരെന്‍നാവി-
ലൊരു തുള്ളി മധുരം പകര്‍ന്നതും നീയല്ലേ ..?
നിറമുള്ള സ്വപ്‌നങ്ങള്‍ നെയ്യുവാനെന്‍ കയ്യില്‍
വര്‍ണ്ണ നൂലുകള്‍ തന്നതും നീയല്ലേ ..?
കനിവിന്റെ മര്‍മ്മരം സ്വരമായെന്‍ കാതില്‍
മെല്ലെ മൊഴിഞ്ഞതും നീയല്ലേ ..?
അകലെ നിന്നൊരുനോക്കു കൊണ്ടെന്‍ മനസ്സില്‍
വസന്തം വിരിയിച്ചതും നീയല്ലേ ..?
അരികിലണയാതെ ഒരു പുഞ്ചിരിയാല്‍
എന്നെ സ്വന്തമാക്കിയതും നീയല്ലേ ..?
നിശ്ശബ്ദ പ്രണയത്തിനഴകുണ്ടെന്ന്
പറയാത്ത പ്രണയം പവിത്രമെന്ന്‍
അതിന്നന്തരംഗങ്ങളില്‍ തിളയ്ക്കുന്ന ലാവയുണ്ടെന്ന്
എന്നെ പഠിപ്പിച്ചത് നീയല്ലേ ...?
ഉറപ്പുകളില്ലാതെ കാത്തിരിക്കാന്‍
നിന്നെയോര്ത്തെന്നഴല്‍ പതിമായ്ക്കാന്‍
എന്നെന്നും നിന്നെ നിനവിലോര്‍ക്കാന്‍
എന്നോട് മൌനത്താല്‍ മന്ത്രിച്ചതും നീയല്ലേ ...?
വെട്ടം പകര്‍ന്നതു നീയല്ലേ ..?
കയ്പിന്‍ രുചി മാത്രം രുചിച്ചോരെന്‍നാവി-

ലൊരു തുള്ളി മധുരം പകര്‍ന്നതും നീയല്ലേ ..?
നിറമുള്ള സ്വപ്‌നങ്ങള്‍ നെയ്യുവാനെന്‍ കയ്യില്‍
വര്‍ണ്ണ നൂലുകള്‍ തന്നതും നീയല്ലേ ..?
കനിവിന്റെ മര്‍മ്മരം സ്വരമായെന്‍ കാതില്‍
മെല്ലെ മൊഴിഞ്ഞതും നീയല്ലേ ..?
അകലെ നിന്നൊരുനോക്കു കൊണ്ടെന്‍ മനസ്സില്‍
വസന്തം വിരിയിച്ചതും നീയല്ലേ ..?
അരികിലണയാതെ ഒരു പുഞ്ചിരിയാല്‍
എന്നെ സ്വന്തമാക്കിയതും നീയല്ലേ ..?
നിശ്ശബ്ദ പ്രണയത്തിനഴകുണ്ടെന്ന്
പറയാത്ത പ്രണയം പവിത്രമെന്ന്‍
അതിന്നന്തരംഗങ്ങളില്‍ തിളയ്ക്കുന്ന ലാവയുണ്ടെന്ന്
എന്നെ പഠിപ്പിച്ചത് നീയല്ലേ ...?
ഉറപ്പുകളില്ലാതെ കാത്തിരിക്കാന്‍
നിന്നെയോര്ത്തെന്നഴല്‍ പതിമായ്ക്കാന്‍
എന്നെന്നും നിന്നെ നിനവിലോര്‍ക്കാന്‍
എന്നോട് മൌനത്താല്‍ മന്ത്രിച്ചതും നീയല്ലേ ...?
No comments:
Post a Comment