ശരീരത്തുനിന്നും രക്തം ഊറ്റിക്കുടിക്കുന്ന
കൊതുകിനെ നിങ്ങള്‍ തച്ചു കൊല്ലുമോ ...?
ആഹാരത്തില്‍ വന്നിരിക്കുന്ന ഈച്ചയെ 
ആട്ടിയകറ്റുമോ.....?
സദസ്യര്‍ക്കിടയിലിറങ്ങിവന്നു
വിഡ്ഢിത്തം പുലമ്പുന്ന ഭ്രിത്യനെ
നിങ്ങള്‍ ശാസിക്കുമോ ....?
ശരീരത്തില്‍ സുഖമായി കടിച്ചു രസിക്കുന്ന
പുളിയുറുമ്പിനെ നിങ്ങള്‍
തൂത്തു കൊല്ലുമോ ...?
അതെ എന്നാണ് ഉത്തരമെങ്കില്‍
നിങ്ങളൊരു മനുഷ്യനാണ്
ഇനി അല്ലെങ്കില്‍ നിങ്ങളൊരു യോഗിയാണ്
ഹിമാലയത്തിന്‍റെ താഴ്വരകള്‍ തേടി
നിങ്ങള്‍ക്ക് പോവാനുള്ള സമയമായി ....
No comments:
Post a Comment