നിരാശ .......
"നിന്റെ അധരങ്ങളില്‍ നിരാശയുടെ ചുവപ്പാണെ"ന്ന്‍
ആരോ പറഞ്ഞപ്പോഴാണ് 

ഞാനും അത് ശ്രദ്ധിച്ചത് ...
അധരങ്ങളില്‍ മാത്രമല്ല എന്റെ
ഹൃദയം പോലും
നിരാശയുടെ ചുടു രക്തത്താല്‍ ചുവന്നു പോയിരിക്കുന്നു
ഹൃദയത്തിന്റെ വേദന മിഴികള്‍
ഏറ്റു വാങ്ങിയത് കൊണ്ടാകാം
അവക്കും ഒരു വല്ലാത്ത ചുവപ്പ് നിറം
മിഴി നീരൊഴുകിയ കവിളുകളും
വേദനയാല്‍ ചുവന്നിരിക്കുന്നു
എന്റെ ഹൃദയത്തിന്റെ നൊമ്പരം കാണാതെ നീ
മറഞ്ഞു നിന്ന് പുഞ്ചിരിക്കുന്നു
വിഡ്ഢിയായ എന്നെ വീണ്ടും വീണ്ടും വിഡ്ഢി വേഷം കെട്ടിച്ച
മൂക സംതൃപ്തിയോടെ
അടിപൊളി
ReplyDelete