ഏറെ ഗുണമുള്ള ഒരു ഫലമാണ് പേരയ്ക്ക ......പേരയ്ക്ക കഴിക്കുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട് കുരുവൊ ഴികെ ബാക്കിയുള്ള ഭാഗങ്ങള്‍ മാത്രം മതിയായിരുന്നു
യിരുന്നു അതിലെന്ന് . പേരയ്ക്കയിലെ കുരുക്കള്‍ കടിച്ചുപൊട്ടിക്കുന്നത് അതിന്റെ മധുരം അനായാസം നുകരുന്ന സുഖത്തിന് ഭംഗം വരുത്തുന്നു. എന്നാല്‍ ആ കുരുക്കളെ ഓര്‍ത്ത് ആരും പേരയ്ക്ക ഉപേക്ഷിക്കുന്നില്ല. ഏറെ ഗുണം
കിട്ടുമ്പോള്‍ ചെറിയ ബുദ്ധിമുട്ടുകളെ എല്ലാവരും അവഗണിക്കും.അതുപോലെ തന്നെയാണ് ജീവിതവും. ജീവിതത്തിലെ ചെറിയ ചെറിയ ബുദ്ധിമുട്ടുകളെ നമ്മള്‍ അവഗണിച്ചാല്‍ മാത്രമേ ആ മധുരമുള്ള പേരയ്ക്ക തിന്നു തീര്‍ക്കാനാവൂ .......
No comments:
Post a Comment