നവരാത്രി 
ഇന്ന് മഹാനവമി . ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന്‍ ആദ്യാക്ഷരം കുറിച്ചത് . പൂജവെയ്പ് എല്ലാ കുട്ടികള്‍ക്കും ഏറെ ഇഷ്ടമാണ്.എനിക്കും അങ്ങനെ ആയിരുന്നു. വീട്ടുകാര്‍ പഠിക്കാന്‍ പറയാത്ത ദിവസങ്ങള്‍ ഇവ മാത്രമാണ് . അതുകൊണ്ട് തന്നെ പൂജയുടെ അവധി തീരല്ലേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന.
അതൊക്കെ കഴിഞ്ഞു പോയ കാലം.പൂജ വക്കലും എടുക്കലുമെല്ലാം ഇന്നോര്‍മ്മയാണ്.കഴിഞ്ഞു പോയ കാലത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍.ഇന്ന് ആദ്യാക്ഷരം കുറിച്ച എല്ലാ കുരുന്നുകള്‍ക്കും ഈ ചേച്ചിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.
No comments:
Post a Comment