എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളില്‍ ഒന്നാണ് മുല്ലപ്പൂ .....അതെന്‍റെ
ബാല്യകാലത്തിന്‍റെ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. അന്നൊക്കെ മുല്ലപ്പൂക്കള്‍ പറിച്ചെടുക്കാനും മാല കെട്ടാനുമെല്ലാം ഭയങ്കര ഇഷ്ടമായിരുന്നു. ഇന്നും ആ കാലം ഓര്‍മ്മകളില്‍ സുഗന്ധം പരത്തുന്നു.......

ഞങ്ങളുടെ തറവാടിനു മുറ്റത്തെ ആ മുല്ലചെടികള്‍ ഇന്നില്ല. പുതിയ വീട് പണിതപ്പോള്‍ അതെല്ലാം കളയേണ്ടി വന്നു.ഞങ്ങളുടെ വീട്ടിലെ മുല്ലപ്പൂ പോരാഞ്ഞിട്ട് കിങ്ങിണിയമ്മയുടെ വീട്ടിലും പുളിക്കല്‍ക്കാരുടെ വീട്ടിലുമെല്ലാം പോയി മുല്ലമൊട്ട് പറിക്കും. പൂജാമുറിയിലെ ഫോട്ടോകളില്‍ വച്ചതിന്‍റെ ബാക്കി സ്കൂളില്‍ ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ കൊണ്ടുപോയി കൊടുക്കും.
അതൊക്കെ ഒരു രസമായിരുന്നു. ഇന്ന്‍ മുല്ലപ്പൂ കെട്ടാനും ചൂടാനുമൊന്നും നേരമില്ല. മാത്രമല്ല മുല്ലപ്പൂ വക്കുന്നതൊക്കെ ഇന്ന്‍ ഇഷ്ടമല്ലാതായിരിക്കുന്നു. കാലത്തിനു നമ്മുടെ ഇഷ്ടങ്ങളില്‍ ഒരുപാടു മാറ്റം വരുത്താനാകും.
അന്നത്തെ സ്വപ്നം കല്യാണപ്പെണ്ണാകുന്നതായിരുന്നു .ഇന്നതൊക്കെയോര്‍ത്താല്‍ ചിരി വരും.കാലങ്ങള്‍ കടന്നു പോകുമ്പോള്‍ ഇന്നത്തെ ഇഷ്ടങ്ങളും ഇല്ലാതാവുമായിരിക്കും. എങ്കിലും ഒന്നുറപ്പാണ് അന്നും കാണും ഒരുപാടിഷ്ടങ്ങള്‍.......ഇഷ്ടങ്ങളില്ലാതെ എങ്ങനെ ജീവിക്കാന്‍ ...?
No comments:
Post a Comment