കണ്ണാ ..... നിന്റെ വേണുഗാനം കേട്ടാണ് ഇന്നലെയും ഞാന്‍
ഞെട്ടിയുണര്‍ന്നത് .....
ഞാനെന്‍റെ ജാലകങ്ങള്‍ തുറന്നപ്പോഴേക്കും നീ എങ്ങു പോയ് മറഞ്ഞു ...?നിന്നെ തിരഞ്ഞു ഞാന്‍ അലയുമ്പോള്‍ മറഞ്ഞു നിന്ന് ചിരിക്കുകയായിരുന്നുവോ നീ ...?നിന്‍റെ കള്ളത്തരങ്ങളില്‍ ഇന്നും എന്നെ മയക്കുകയാണോ നീ ...?
ഒരിക്കലെന്കിലും എന്‍റെ മുന്നില്‍ ഒന്നുവരാന്‍ നീ മടിക്കുന്നതെന്തേ ...?അകലെ കടമ്പു മരങ്ങള്‍ നമുക്കായി പൂവിടര്‍ത്തിയത് നീ കാണുന്നില്ലേ ...?യമുനാനദിയുടെ തീരങ്ങള്‍ നമ്മെ വിളിക്കുന്നത് നീ കേള്‍ക്കുന്നില്ലേ ...?
എന്‍റെ ജല്പനങ്ങള്‍ നിന്നെ ബുദ്ധിമുട്ടിക്കുന്നുവോ കണ്ണാ ...?പിന്നിട്ട വഴിയിലെല്ലാം നിന്‍റെ വേണുഗാനം കതോര്‍ത്താണ് ഞാന്‍ ഇവിടെയെത്തിയത്.എന്നാല്‍ നീ എന്നെ തിരിച്ചറിഞ്ഞില്ല .മറ്റേതോ ഗോപികമാര്‍ക്കിടയില്‍ നീ പാവം രാധയെ മറന്നു പോയി ......നിന്റെ മുന്നി
ല്‍ പലവട്ടം വന്നിട്ടും നീ തിരിച്ചറിയാഞ്ഞതെന്തേ ...?
ഏതോ ശാപവും പേറി ഈ രാധ വീണ്ടും കാത്തിരിക്കുന്നു...... ആ നല്ല നാളുകള്‍ തിരിച്ചെത്താന്‍ .....ഒരിക്കലും കണ്ണനെ നഷ്ടപ്പെടാതിരിക്കാന്‍ .......
No comments:
Post a Comment