
ഞാനും ഒരു പുഴയാണ്
എന്നിലൂടെ ഒഴുകി കടന്നു പോയത്
ഒരു ജന്മമായിരുന്നു
ആ ജന്മത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്ക്
സാക്ഷിയായത് നീയാണ്
ഇന്ന് വറുതിയില്‍ വറ്റി വരളുകയാണ് ഞാന്‍
നീ കാണുന്നില്ലേ എന്റെ വേവും നിലക്കാത്ത
തേങ്ങലും
കഴിഞ്ഞു പോയ ജന്മങ്ങളില്‍
നീ കതോര്തിരുന്നത് എന്റെ കരയിലാവണം
അതാവാം എന്റെ ഹൃദയം ഇന്നും
നിന്നെ തിരയുന്നത്
നഷ്ടപ്പെട്ടതിനായി ഞാനിന്നു തിരയാറില്ല
കാരണം നിന്നെ ഒരിക്കലും നേടാനാവില്ലെന്നു
ഞാന്‍ തിരിച്ചറിയുന്നു
എങ്കിലും എന്റെ അഗാധ ഗര്‍ത്തങ്ങളില്‍
നിന്നെക്കുറിച്ചുള്ള നോവുകള്‍
അലയടിക്കാറുണ്ട്
ആ കണ്ണുനീര്‍ മുത്തുകള്‍ ഇന്നൊരു
പുഴയായ് പുനര്‍ജനിച്ചിരിക്കുന്നു
No comments:
Post a Comment