മുഖം
മുഖം മനസിന്റെ കണ്ണാടിയാണെന്നാണ് വെപ്
ഹൃദയം കൊണ്ട് ഞാന്‍ പറഞ്ഞ വാക്കുകള്‍ക്ക്
പൊള്ളയായ വാക്കുകള്‍ മറുപടി തരികയായിരുന്നു നീ
ശവം തീനി പൂക്കള്‍ കാണിച്ചു നീ
പിച്ചകപ്പൂവെന്നു ചൊല്ലിയില്ലേ ...?
എന്റെ മിഴികളില്‍ നോക്കി നീ ചൊല്ലിയതൊക്കെയും
സത്യമെന്ന് ധരിച്ചത് ഞാന്‍ ചെയ്ത തെറ്റ്
കപടതയുടെ മുഖം മൂടി നിനക്ക് പരിചിതമല്ലെന്നു
വെറുതെ നിനച്ചതും എന്റെ തെറ്റ്
മഞ്ഞുവീണ വഴിത്താരകളില്‍ കൊഴിഞ്ഞു വീണ പൂക്കള്‍
എന്റെ സ്വപ്നങ്ങളായിരുന്നു
നിന്റെ കാല്‍പാദങ്ങള്‍ അവയിലമരുമ്പോഴും
ഒന്ന് തേങ്ങാന്‍ പോലുമാകാതെ ഞാന്‍
നോവ് തിന്നതും അറിഞ്ഞില്ല നീ
ഞാന്‍ പിന്നിട്ട വഴികളില്‍ എന്നോ കണ്ട പേക്കിനവാണ് നീ
ഇന്ന് ഞാന്‍ മറക്കുകയാണ് നിന്നെ
മറവിയുടെ മുഖംമൂടി എനിക്ക് ചേരില്ലെന്നറിഞ്ഞിട്ടും
No comments:
Post a Comment