
എന്റെ സ്വന്തമാണ് ഈ ലോകവും നിങ്ങളും
നിങ്ങള്‍ തന്ന നോവും വിങ്ങുന്ന വാക്കുകളും
ആ വാക്കിന്റെയുള്ളിലെ നിലക്കാത്ത വിങ്ങലും
അതിലെ അടങ്ങാത്ത ദാഹവും
എല്ലാം എന്‍റെ സ്വന്തമാണ്
എന്തിനാണ് നിങ്ങള്‍ എന്നെമാത്രം വേട്ടയാടുന്നത്
നിങ്ങളുടെ ക്രൂരതക്ക് പാത്രമാകാന്‍
നിങ്ങള്‍ തിരഞ്ഞെടുത്ത ഇരയോ ഞാന്‍
കരയുന്ന കണ്ണുകളില്‍ കാണുന്നത് രൌദ്രമല്ല
എന്റെ നോവിന്‍റെ തിളക്കമാണ്
കരയുന്നുവെങ്കിലും ചിരിക്കാന്‍ കൊതിക്കുന്ന
എന്‍റെ മനസ് ഇനിയെങ്കിലും കാണൂ ലോകമേ ......
No comments:
Post a Comment