ഹൃദയം നിറച്ച വിനോദയാത്ര

ഒരിക്കലും പങ്കാളിയാവുമെന്നു കരുതിയില്ലെങ്കിലും ആ യാത്രയില്‍ പങ്കെടുക്കാന്‍ എനിക്കും യോഗമുണ്ടായിരുന്നു.അതുകൊണ്ടാവണം തലേദിവസം ഞാനും
സിജിയും രജനിയും അര്‍ച്ചനയുടെ നിര്‍ബന്ധത്തിനു വഴങ്ങി
ടൂര്‍ പോവാന്‍ സമ്മതിച്ചത്.യാത്ര തുടങ്ങിയ സമയം തന്നെ
അതു നഷ്ടപ്പടുത്താതിരുന്നത് നന്നായി എന്ന് തോന്നി.യാതൊരുവിധ
മുഖം മൂടികളും ആര്‍ക്കും ഉണ്ടായിരുന്നില്ല .എല്ലാവരും ഒന്നുതന്നെ എന്ന്
വിളിച്ചു ചൊല്ലുന്ന ഒരു യാത്ര .ഗൌരി സര്‍ എല്ലാവര്ക്കും ഒരു നല്ല കൂട്ടുകാരനായിരുന്നു.സാറിന്റെ മോന്‍ അപ്പുവും ഞങ്ങള്‍ക്ക് നല്ലൊരു
കൂട്ടായിരുന്നു .കാഴ്ചകള്‍ പുതുമകളുള്ളവയായിരുന്നെങ്കിലും അതിനെക്കാളുപരി ഡാന്‍സും പാട്ടുമായി ഞങ്ങളുടെ ലോകത്തായിരുന്നു
എല്ലാവരും .സത്യത്തില്‍ പലകുട്ടികളെയും പരിചയപ്പെട്ടത് അന്നാണ് .അവരെയൊക്കെ നേരത്തെ തന്നെ പരിചയപ്പെടേണ്ടിയിരുന്നു
എന്ന് തോന്നി.ഒരിക്കല്‍ പോലും ടൂര്‍ വേളയില്‍ ഞാന്‍ ഡാന്‍സ് കളിച്ചിട്ടില്ല.സീരിയസ് ആയി മിണ്ടാതിരുന്നിരുന്ന ഞാന്‍ വല്ലാതെ മാറിയിരിക്കുന്നു എന്ന് മനസിലാക്കിയ നിമിഷമായിരുന്നു അത്.ഓരോ നിമിഷവും കടന്നുപോവുമ്പോള്‍ ഈ യാത്രയും തീരുകയാണെന്നു മനസ്
വേദനിച്ചു .ഒരു ജന്മം മുഴുവന്‍ ഓര്‍ക്കാന്‍ ഈ വിനോദയാത്ര എന്നുമെന്റെ ഹൃദയത്തിലുണ്ടാവും.കന്യാകുമാരിയിലെ കടല്‍ തിരമാലകള്‍ എന്നെ ഓര്‍മിപ്പിച്ചത് നഷ്ടമാവുമെങ്കിലും നേടാന്‍ ഒരുപാട്
ഓര്‍മ്മകള്‍ ഉണ്ടെന്നാണ്.ഈ യാത്ര ഇത്രയും മനോഹരമാക്കിയ എല്ലാ
കൂട്ടുകാര്‍ക്കും നന്ദി.എക്കാലവും ഓര്‍ക്കും ഞാന്‍ ഈ യാത്രയും നിങ്ങള്‍ ഓരോരുത്തരുടെയും സൌഹൃദവും .
No comments:
Post a Comment