
ഞാന്‍ പ്രണയിക്കുകയാണ്
അതിന്റെ രാഗ താളങ്ങള്‍ ഞാന്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു
മനസിലെ വേലിയേറ്റങ്ങള്‍
എന്റെ ശ്വസോച്ച്വാസത്തെ
ദ്രുത ഗതിയിലാക്കുന്നു
എന്റെ നടപ്പിലും നോട്ടത്തില്‍ പോലും
ഏറെ മാറ്റമുണ്ടെന്ന് കൂട്ടുകാര്‍ പറയുന്നു
എന്റെ മാറ്റം നീ അറിയാത്തതെന്തേ ...?
അകലെ നിന്ന് നിന്നെ ആരാധിച്ചവളാണ് ഞാന്‍
എന്നാല്‍ ഇന്ന് നീ എന്നരികത്താണ്
എന്നാലും ഒരിക്കലും ചേരാനാവാത്ത വിധം
നമ്മള്‍ അകലെയാണ്
അടുക്കാന്‍ ശ്രമിച്ചാലും അടുക്കാനാവാത്തത്ര അകലെ
No comments:
Post a Comment