ഓര്‍മയിലെ മഴക്കാലം

മഴ എനിക്കെന്നും ആര്‍ദ്രമായ ഓര്‍മകളാണ് സമ്മാനിക്കാറ്. എന്റെ സ്വപ്നങ്ങളെ തളിര്പ്പിച്ചത്ഒരു മഴക്കാലമാണ് .എന്റെ സ്വപ്നങ്ങളില്‍ പൂ വിടര്‍ത്തിയതും മഴക്കാലമാണ്.
മഴ എന്റെ കണ്ണീരിനെ മായ്ച്ചു കളഞ്ഞിരുന്നു.തന്റെ തണുത്ത വിരലുകള്‍ കൊണ്ട് എന്നെ തലോടിയിരുന്നത് മഴക്കാലമാണ് .
പറയാതെ മറന്ന ഒരു നോവിന്റെ വിങ്ങല്‍ അടര്‍ത്തി മാറ്റിയതും മഴ തന്നെയാണ് .അങ്ങനെയുള്ള ഈ മഴക്കാലം ഇന്നെനിക്കു വിരഹമാണ് .എന്റെ വീട്ടില്‍ നിന്നുമുള്ള വേര്‍പാടിന്റെ നേര്‍ത്ത വിങ്ങല്‍ ഈ മഴക്കാലവും ഉള്ളില്‍ ഏ റ്റു ന്നുവോ....?
No comments:
Post a Comment