ചിലരുടെ മിഴികള്‍ നനയാന്‍ മാത്രം വിധിക്കപ്പെട്ടതാണ്
ചിലരുടെ ഹൃദയങ്ങള്‍ നഷ്ടമറിയാന്‍ വിധിക്കപ്പെട്ടതും
എന്‍റെ സ്വപ്നങ്ങളും അങ്ങനെയാണ്
എന്തിനാണ് വൈരുധ്യങ്ങള്‍ മാത്രം നിറഞ്ഞ നിന്നെ ഞാന്‍
എന്‍റെ സ്വപ്നത്തിലെ നായകനാക്കിയത് ...?
സുഹൃത്തുക്കള്‍ പറഞ്ഞിട്ടോ ...? അല്ല
അവര്‍ അറിയുന്നതിനും എത്രയോ മുമ്പ്
നീ കുടിയിരുന്നതാണെന്നില്‍
ഒരു പക്ഷെ ജന്മങ്ങള്‍ക്ക് മുന്നേ .....
എന്നിട്ടും നീയെന്നെ അറിയാഞ്ഞതെന്തേ ...?
നനയില്ലെന്നു ശബധം ചെയ്ത എന്‍റെ മിഴികള്‍ നനയുന്നു -നിന്നെയോര്‍ത്ത്
നീയോ .....ചന്തമുള്ള പൂവു തേടി എങ്ങോ അലയുന്നു
നീ എന്‍റെ മനസ് കണ്ടെന്നു കരുതിയ ഞാനാണ് വിഡ്ഢി
സാരമില്ല സുഹൃത്തേ...
നാം കണ്ട ലോകത്തിനപ്പുറം ശരിയുടെ മറ്റൊരു ലോകമുണ്ട്
അവിടെ ഞാന്‍ വിജയിക്കും എല്ലാവര്‍ക്കുമായി ഞാന്‍
എന്നെത്തന്നെ ത്യജിച്ചതിന്......
നിന്നോടെനിക്ക് പകയില്ല ....കാരണം നീയെന്നെ പ്രണയിച്ചില്ല
നിന്‍റെ വാക്കുകളില്‍ പ്രണയം കല്‍പ്പിച്ച ഞാന്‍ തന്നെയാണ് തെറ്റുകാരി
നിന്‍റെ വഴികളില്‍ നന്മ നിറയട്ടെ ....
ഈശ്വരന്‍ നിന്‍റെ വഴിയില്‍ പൂവിടര്‍ത്തട്ടെ
അകലെ നിന്ന് ആ നന്‍മകള്‍ കാണാന്‍ ഈശ്വരന്‍ എനിക്കും ഭാഗ്യം തരട്ടെ ....

No comments:
Post a Comment