നീയൊന്നും ചൊല്ലീല ഞാനും പറഞ്ഞില്ല
മൂകാനുരാഗത്തിന്‍ തേന്മൊഴികള്‍ ...
ഒടുവിലാരോടും മിണ്ടാതെ പോയൊരാ
നിശതന്‍ നോവും അറിഞ്ഞില്ല നാം
അകലെയാകാശത്ത് വിരിഞ്ഞൊരാ താരകം
വെറുതേ വന്നൊന്നെത്തിനോക്കി
മൂകമായ് ചോദിച്ചു എന്നോട് വെറുതേ
ഇനിയും മൌനമെന്തേ ...?
പറഞ്ഞില്ലയെങ്കിലും പറയാത്ത വാക്കിന്
കാണാത്ത പൂവിന്‍ സുഗന്ധമുണ്ട്
വിരിയാതെ കൊഴിഞ്ഞാലും ഇനിയെന്‍റെ സ്വപ്നത്തി -
നായിരം വസന്തത്തിനഴകുമുണ്ട്
മൂകാനുരാഗത്തിന്‍ തേന്മൊഴികള്‍ ...

ഒടുവിലാരോടും മിണ്ടാതെ പോയൊരാ
നിശതന്‍ നോവും അറിഞ്ഞില്ല നാം
അകലെയാകാശത്ത് വിരിഞ്ഞൊരാ താരകം
വെറുതേ വന്നൊന്നെത്തിനോക്കി
മൂകമായ് ചോദിച്ചു എന്നോട് വെറുതേ
ഇനിയും മൌനമെന്തേ ...?
പറഞ്ഞില്ലയെങ്കിലും പറയാത്ത വാക്കിന്
കാണാത്ത പൂവിന്‍ സുഗന്ധമുണ്ട്
വിരിയാതെ കൊഴിഞ്ഞാലും ഇനിയെന്‍റെ സ്വപ്നത്തി -
നായിരം വസന്തത്തിനഴകുമുണ്ട്

No comments:
Post a Comment