കഴിഞ്ഞ ദിവസം ഹോസ്ടലില്‍ ഒരു സുഹൃത്ത് പറഞ്ഞതു കേട്ടപ്പോള്‍ ചിരിയാണ് വന്നത്. പുതിയതായി വന്നു ചേര്‍ന്ന അന്തേ വാസിയോട് അഭിമാന പൂര്‍വ്വം അവള്‍ പറഞ്ഞു, എനിക്ക് മലയാളം എഴുതാനറിയില്ല ,ഇംഗ്ലീഷേ അറിയൂ ....അതൊരു ശുദ്ധ നുണയാണെന്നു ഞങ്ങള്‍ക്കെല്ലാം
അറിയാമായിരുന്നു.എന്നാലും മലയാളമറിയില്ല എന്ന് പറയുന്നതില്‍ അഭിമാനം കാണുന്ന ആ സ്ത്രീയോട് പറയാന്‍ എനിക്ക് വാക്കുകളൊന്നും കിട്ടിയില്ല. മാതൃഭാഷക്ക് പെറ്റമ്മയുടെ സ്ഥാനമാണുള്ളത്. ആദ്യം അമ്മയെന്ന് വിളിച്ചത്, ആദ്യമായി ഒരു പൂര്‍ണ്ണ വാചകം പറഞ്ഞത്, പരിഭവിച്ചത്, സ്നേഹിച്ചത് എല്ലാം മാതൃഭാഷയിലൂടെയാണ് .ഒരിക്കല്‍ പെറ്റമ്മയെയും തള്ളിപ്പറയുമെന്ന് തെളിയിക്കുകയാണ് പുതിയ തലമുറ.അമ്മയെ മാറ്റിനിര്‍ത്തി വിരുന്നുകാരിക്ക് ഇടം കൊടുക്കുകയാണ് നാം. ഒരു ഭാഷയും നന്നായി അറിയാത്ത അവസ്ഥയിലാണ് പുതിയ തലമുറയെന്നു പറയാതെ വയ്യ. മലയാളമേ എന്നും നീ വിജയിക്കട്ടെ .......

No comments:
Post a Comment