നിന്നെ ആരോ
നട്ടുവച്ചതാണെന്നില്‍
വേരുറച്ചു പോയി
പറിച്ചുനീക്കാനാവുന്നില്ല ....
ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക്
നീ ആഴ്ന്നിറങ്ങുമ്പോഴും
തടഞ്ഞില്ല ഞാന്‍
നീയെന്നെ കഠിന ഹൃദയയെന്നു വിളിച്ചു
പക്ഷേ ഞാനതല്ലയിരുന്നു
നീ എന്‍റെ മോഹങ്ങള്‍ കണ്ടില്ല -പകരം
നിന്‍റെ മോഹങ്ങള്‍ കാട്ടിത്തന്നു
നീ ചിരിച്ചു ; ഞാനും
വിഷാദം പുരണ്ട ചിരി
എന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞു
നിന്‍റെ ചിരിയില്‍ വിഷമുണ്ടെന്ന്
എന്നാല്‍ ഞാന്‍ പറഞ്ഞു അത് വിഷമല്ല പനിനീരാണെന്ന്‍
എന്‍റെ മോഹങ്ങളെ നിന്നിലൂടെ
ഞാന്‍ നേടാന്‍ കൊതിച്ചു
എന്‍റെ സ്വപ്നങ്ങളെ നിന്‍റെ
കണ്ണുകളില്‍ ഞാന്‍ ദര്‍ശിച്ചു
എന്നാല്‍ നീ നിന്‍റെ പ്രണയ പുസ്തകത്തില്‍
എന്‍റെ പേരെഴുതിയില്ല
മറ്റാരുടെയോ പേരുകള്‍ കുറിച്ചിട്ട താളുകള്‍
ഒരു മരണ പുസ്തകം പോലെ
ഞാന്‍ മറിച്ചു നോക്കി
എന്‍റെ സ്നേഹത്തിനായി നീ വാശിപിടിക്കുമ്പോള്‍
അത് പ്രണയമാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചതായിരുന്നു
"മിണ്ടാപ്പൂച്ച കലമുടയ്ക്കും "
ആരോ ഒരിക്കല്‍ പറഞ്ഞത് കേട്ടതാണ്
ഞാനും ആ കലം ഉടച്ചേനെ
പക്ഷേ നീ എനിക്ക് അവസരം തന്നില്ല
പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ നിനക്കായ്
ഞാന്‍ വാദിച്ചു
നിന്‍റെ പ്രണയത്തിനായ് എന്തും
ത്യജിക്കുമെന്ന്‍ പറഞ്ഞു
തിരികെ വന്ന എന്‍റെ മുഖത്തു നോക്കി
നീ പറഞ്ഞു
പ്രിയ സഹോദരീ യാത്ര ..........

നട്ടുവച്ചതാണെന്നില്‍
വേരുറച്ചു പോയി
പറിച്ചുനീക്കാനാവുന്നില്ല ....
ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക്
നീ ആഴ്ന്നിറങ്ങുമ്പോഴും
തടഞ്ഞില്ല ഞാന്‍
നീയെന്നെ കഠിന ഹൃദയയെന്നു വിളിച്ചു
പക്ഷേ ഞാനതല്ലയിരുന്നു
നീ എന്‍റെ മോഹങ്ങള്‍ കണ്ടില്ല -പകരം
നിന്‍റെ മോഹങ്ങള്‍ കാട്ടിത്തന്നു
നീ ചിരിച്ചു ; ഞാനും
വിഷാദം പുരണ്ട ചിരി
എന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞു
നിന്‍റെ ചിരിയില്‍ വിഷമുണ്ടെന്ന്
എന്നാല്‍ ഞാന്‍ പറഞ്ഞു അത് വിഷമല്ല പനിനീരാണെന്ന്‍
എന്‍റെ മോഹങ്ങളെ നിന്നിലൂടെ
ഞാന്‍ നേടാന്‍ കൊതിച്ചു
എന്‍റെ സ്വപ്നങ്ങളെ നിന്‍റെ
കണ്ണുകളില്‍ ഞാന്‍ ദര്‍ശിച്ചു
എന്നാല്‍ നീ നിന്‍റെ പ്രണയ പുസ്തകത്തില്‍
എന്‍റെ പേരെഴുതിയില്ല
മറ്റാരുടെയോ പേരുകള്‍ കുറിച്ചിട്ട താളുകള്‍
ഒരു മരണ പുസ്തകം പോലെ
ഞാന്‍ മറിച്ചു നോക്കി
എന്‍റെ സ്നേഹത്തിനായി നീ വാശിപിടിക്കുമ്പോള്‍
അത് പ്രണയമാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചതായിരുന്നു
"മിണ്ടാപ്പൂച്ച കലമുടയ്ക്കും "
ആരോ ഒരിക്കല്‍ പറഞ്ഞത് കേട്ടതാണ്
ഞാനും ആ കലം ഉടച്ചേനെ
പക്ഷേ നീ എനിക്ക് അവസരം തന്നില്ല
പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ നിനക്കായ്
ഞാന്‍ വാദിച്ചു
നിന്‍റെ പ്രണയത്തിനായ് എന്തും
ത്യജിക്കുമെന്ന്‍ പറഞ്ഞു
തിരികെ വന്ന എന്‍റെ മുഖത്തു നോക്കി
നീ പറഞ്ഞു
പ്രിയ സഹോദരീ യാത്ര ..........
No comments:
Post a Comment