കൃഷ്ണനോട് ഞാന്‍ കൂടുതല്‍ അടുത്തത് എന്‍റെ കൗമാര കാലത്താണ്. കൃഷ്നോട് പ്രണയം തുടങ്ങിയത് പെട്ടെന്നായിരുന്നു. കഥകളിലെ രാധ ഞാനാണെന്ന് വെറുതെ തോന്നി.ഒരുപക്ഷേ കൃഷ്ണനെ പ്രണയിച്ചാല്‍ ഒരിക്കലും നഷ്ടപ്പെടില്ല എന്നു കരുതിയാവാം മനസ്സില്‍ അങ്ങനെ തോന്നിയത്. ലോകത്ത് ആളുകള്‍ പ്രണയിക്കുന്ന ഒരേയൊരു ദൈവമാവം കൃഷ്ണന്‍.
എന്‍റെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം പറഞ്ഞിരുന്നത് കൃഷ്ണനോടാണ്. ഹോസ്ടല്‍ ജീവിതം തുടങ്ങിയപ്പോള്‍ കൃഷ്ണനോട് മിണ്ടാന്‍ സമയമില്ലാതായി. എങ്കിലും ഞാന്‍ എഴുതുന്നതും പറയുന്നതുമെല്ലാം എന്‍റെ കൃഷ്ണനെപറ്റിയാണ്. മനസിലെ കൃഷ്ണഭക്തി മായാതിരിക്കട്ടെ. ജീവിതത്തില്‍ എന്തു വേദനയും താങ്ങാന്‍ എന്‍റെ കൃഷ്ണന്‍ എനിക്ക് കൂട്ടാവട്ടെ.കൃഷ്ണന്‍ എന്‍റെ വേദനയില്‍ കൂട്ടാവുമെങ്കില്‍ വേദനിക്കാനാണെനിക്കിഷ്ടം.....എന്നും എന്‍റെ കൂട്ടായി എന്‍റെ ഉണ്ണിക്കണ്ണന്‍ ഉണ്ടായിരിക്കട്ടെ .....എന്‍റെ മകനായും , കാമുകനായും , സുഹൃത്തായും, ഗുരുനാഥനായുമെല്ലാം എന്‍റെ കൃഷ്ണന്‍ എന്നും കൂടെയുണ്ടാവട്ടെ .........
No comments:
Post a Comment