ലോകം പുരോഗമിച്ചുവെന്നു വെറുതെ പറയുന്നതാണ്. ഒരു പക്ഷെ ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഏറെ പുരോഗതി പ്രാപിച്ചിരിക്കാം. ഏതായാലും
പ്രണയത്തിന്‍റെ കാര്യത്തില്‍ ആ പുരോഗതി കാണാനാവില്ല. രണ്ടു മതത്തില്‍ പെട്ടവര്‍ പ്രണയിച്ചാല്‍ അവര്‍ക്കുനേരെ വാളോങ്ങുന്ന സമൂഹമാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉള്ളതെന്ന് പറഞ്ഞാല്‍ അത് ലജ്ജാവഹം തന്നെയാണ്. കഴിഞ്ഞ തലമുറ പ്രണയം വിജയിപ്പിക്കുന്ന കാര്യത്തില്‍ ഇന്നത്തെ തലമുറയെക്കാള്‍ ഏറെ മുന്നിലായിരുന്നുവെന്ന്‍ പറയാതെ വയ്യ.
ഇന്നത്തെ പ്രണയം ജാതിയും മതവും ജാതകവും വരെ നോക്കിയ ശേഷമാണ് ആരംഭിക്കുന്നത്.പരിശുദ്ധ പ്രണയം എന്ന സങ്കല്‍പ്പത്തിന് ഇക്കാലത്ത് സ്ഥാനമില്ലാതായിരിക്കുന്നു. ആരും കാണാതെ മനസ്സില്‍ കാക്കുന്ന പ്രണയമൊന്നും ഇക്കാലത്തില്ല. ഒരു പ്രണയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എടുത്തു ചാടാന്‍ പുതിയ തലമുറക്ക് അധികം സമയവും വേണ്ട.
ജാതിയോ മതമോ ഇല്ലാത്ത ഒരു ലോകത്തെ ഞാന്‍ സ്വപ്നം കണ്ടിരുന്നു . മിശ്ര വിവാഹങ്ങളിലൂടെ മാത്രമേ അത് സാധിക്കൂ എന്ന് ഞാന്‍ കരുതി. എന്നാല്‍ എന്‍റെ തലമുറ സ്വജാതിയില്‍ നിന്ന് മാത്രം വിവാഹംകഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെതാണ് .ജാതിക്കും മതത്തിനും മാത്രമല്ല അന്ധവിശ്വാസത്തിനും ഇന്ന്‍ പ്രാധാന്യമേറുകയാണ്. മനുഷ്യര്‍ക്കിടയില്‍ മതങ്ങളുടെ വേലിക്കെട്ടുകള്‍ ഇല്ലാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ ...!ഇന്ന്‍ രാഷ്ട്രം ഭരിക്കുന്നത് വരെ മതങ്ങളാണ്.
ജാതിയും മതവും ഇല്ലാതാവുന്ന ,എല്ലാവരും ഒരു കുടുംബമായിക്കഴിയുന്ന ഒരു ലോകത്തെ ഞാനിന്നും സ്വപ്നം കാണുന്നുണ്ട്. ഒരിക്കലും നടക്കില്ല എന്നറിയാമായിട്ടും വെറുതെ പ്രതീക്ഷിക്കുന്നുണ്ട് ......

No comments:
Post a Comment