വലുതാവുമ്പോള്‍ ആരാവണം എന്ന്‍ ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ ഉട
നെ ഞാന്‍ പറയുമായിരുന്നു ....ശോഭന .എന്താണെന്നറിയില്ല അന്നേ അവരെ എനിക്ക് വല്യ ഇഷ്ടമായിരുന്നു. ശോഭന അഭിനയിച്ച ഓരോ സിനിമയും കണ്ടതാണെങ്കിലും വീണ്ടും കാണും. പപ്പായുടെ സ്വന്തം അപ്പൂസാണ് എന്‍റെ മനസ്സില്‍ തങ്ങി നിന്ന ആദ്യ ശോഭന ചിത്രം. പിന്നീട് മിന്നാരം.

എന്‍റെ കുട്ടിക്കാലത്ത് അച്ഛന്‍ മിക്ക സിനിമകള്‍ക്കും ഞങ്ങളെയും കൊണ്ട് പോകുമായിരുന്നു. ശോഭന ഉണ്ടെങ്കില്‍ ആ സിനിമ കാണാന്‍ പോവാന്‍ എനിക്ക് ഭയങ്കര താത്പര്യമായിരുന്നു . ശോഭനയോടുള്ള എന്‍റെ ഇഷ്ടത്തിനു മറ്റൊരു കാരണം കൂടിയുണ്ട്. എന്‍റെ അച്ഛന്‍റെ പെങ്ങള്‍ കിങ്ങിണിയമ്മയുടെ ഒരേ ഒരു മകള്‍ ,എന്‍റെ പ്രിയപ്പെട്ട ചേച്ചിയുടെ പേര് ശോഭന എന്നാണ് . അതുകൊണ്ടാവം കുട്ടിക്കാലത്ത് എനിക്ക് ശോഭനയോട് അത്ര ഇഷ്ടമായത്.
വളര്‍ന്നപ്പോഴും എന്‍റെ മനസ്സില്‍ അവരാണ് ഏറ്റവും മികച്ച നടി. മണിച്ചിത്രതാഴ് എന്ന ഒരു സിനിമയിലെ അഭിനയം മാത്രം മതി ആ നടിയുടെ അഭിനയ മികവ് വിളിച്ചോതാന്‍. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അഭിനയവും നൃത്തവും ശോഭനയുടെ ജീവിതം മറ്റൊന്നാക്കി. ലോകം അറിയപ്പെടുന്ന നര്‍ത്തകിയായി അവര്‍ വളര്‍ന്നു. നൃത്തം അവരുടെ ജീവിതമായി .
ഒരു നടിയോടും ആരാധന തോന്നിയിട്ടില്ല. ശോഭനയെ ഇഷ്ടമാണ് .ഒരുപാട് ...അവരുടെ നൃത്ത വേദികളിലും ജീവിത വീഥികളിലും ഈശ്വരന്‍ തുണയാവട്ടെ.......



No comments:
Post a Comment