അമൃതമായെന്നില്‍ നിറയുമമ്മ
പുഴപോലെയെന്നില്‍ ഒഴുകുമമ്മ
മലര്‍പോലെയെന്നില്‍ വിരിയുമമ്മ
ഒരു കവിതപോലെന്നെ തഴുകുമമ്മ
കഥ കേട്ടുറങ്ങിയ ബാല്യത്തിലെന്‍
കണ്ണുനീര്‍ തുടച്ച കൈകളമ്മ
മാറിന്‍റെ ചൂടില്‍ ചേര്‍ത്തെന്നുമെന്നെ
താലാട്ടിയുറക്കിയ കൈകളമ്മ
അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്നൊരമ്മ
എന്നിലറിവായ് വിളങ്ങും ദേവിയമ്മ
കടല്‍ പോലെയെന്നില്‍ നിറഞ്ഞു നില്‍ക്കും
കനിവിന്റെ സ്നേഹക്കടലുമമ്മ
ഒരു സ്നേഹ നിലാവു പോല്‍
ചിരിതൂകി നില്‍ക്കുന്ന
ആനന്ദപ്പൂനിലാവെന്‍റെയമ്മ
ഒരു മഴ പോലെന്നില്‍ പെയ്തിറങ്ങും
സ്നേഹത്തിന്‍ പൂമഴയെന്‍റെയമ്മ
പുഴപോലെയെന്നില്‍ ഒഴുകുമമ്മ
മലര്‍പോലെയെന്നില്‍ വിരിയുമമ്മ
ഒരു കവിതപോലെന്നെ തഴുകുമമ്മ

കഥ കേട്ടുറങ്ങിയ ബാല്യത്തിലെന്‍
കണ്ണുനീര്‍ തുടച്ച കൈകളമ്മ
മാറിന്‍റെ ചൂടില്‍ ചേര്‍ത്തെന്നുമെന്നെ
താലാട്ടിയുറക്കിയ കൈകളമ്മ
അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്നൊരമ്മ
എന്നിലറിവായ് വിളങ്ങും ദേവിയമ്മ
കടല്‍ പോലെയെന്നില്‍ നിറഞ്ഞു നില്‍ക്കും
കനിവിന്റെ സ്നേഹക്കടലുമമ്മ
ഒരു സ്നേഹ നിലാവു പോല്‍
ചിരിതൂകി നില്‍ക്കുന്ന
ആനന്ദപ്പൂനിലാവെന്‍റെയമ്മ
ഒരു മഴ പോലെന്നില്‍ പെയ്തിറങ്ങും
സ്നേഹത്തിന്‍ പൂമഴയെന്‍റെയമ്മ
No comments:
Post a Comment