മഴ എനിക്കെന്നും അത്ഭുതമാണ് ....എത്രകണ്ടാലും മതിയാവാത്ത അത്ഭുതം ....മഴ കാണുമ്പോള്‍ ഞാനൊരു കൊച്ചു കുട്ടിയായിപ്പോകുന്നു .എന്തിനെന്നറിയില്ല മഴയോട് വല്ലാത്ത സ്നേഹമാണെനിക്ക് ....പണ്ട് മഴയത്ത് സ്കൂളിലേക്ക് നടന്നു പോയതും മഴ നനഞ്ഞൊട്ടി ക്ലാസിലിരുന്നതും, രാത്രി മഴയുടെ പാട്ടുകേട്ട് വല്യമ്മച്ചിയോടൊട്ടിക്കിടന്നതും ഇന്നലെ കഴിഞ്ഞപോലെ ....ഇപ്പൊ തോന്നുന്നു എനിക്ക് ആരുമില്ലെന്ന് ...ഈ നഗരത്തിലെ സുഹൃത്തുക്കളുടെ സമ്പന്നതയല്ലാതെ എനിക്കെന്താണ് ഇവിടെ സ്വന്തമായുള്ളത് ...?
പാടവും പറമ്പുമില്ലാത്ത ഈ നഗരത്തിലെ മഴയ്ക്ക് നരച്ച നിറമാണ്. എങ്കിലും എന്‍റെ വര്‍ണ്ണാഭമായ ഓര്‍മ്മകളില്‍ ഞാന്‍ ഇവിടുത്തെ മഴക്കും നിറം പകരുകയാണ് .കഴിഞ്ഞു പോയ വഴികളിലൂടെ തിരിയെ നടക്കാനാവില്ലെന്ന സത്യം വേദനിപ്പിക്കുമ്പോഴും വരാനിരിക്കുന്ന ഒരു നല്ല നാളെ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തുന്നു. ചില സ്വപ്‌നങ്ങള്‍ ഞാനും കണ്ടു തുടങ്ങിയിരിക്കുന്നു .നടക്കുമോ ഇല്ലയോ എന്നറിയില്ലെങ്കിലും വെറുതെ ആ സ്വപ്നങ്ങളുടെ ബലത്തില്‍; ജീവിക്കുകയാണ് ഞാന്‍ ....
ഈ മഴ പെയ്യുമ്പോള്‍ എന്‍റെ മോഹങ്ങളും ഉണരുകയാണ് ......ഭാവിയുടെ സുവര്‍ണ്ണ വാതായനങ്ങള്‍ തുറക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍ ......

No comments:
Post a Comment