നീ അറിയാതെപോയഎന്‍റെ സ്നേഹത്തിന്
പകരം നല്‍കാന്‍ നിന്‍റെ കയ്യില്‍ ഒന്നുമില്ലെന്ന്‍ എനിക്കറിയാം
മറ്റേതോ ദേവിയെ മനസ്സില്‍ പൂജിച്ച
നിന്‍റെ മുന്നില്‍
പ്രേമ ഭിക്ഷ തേടി വന്ന ഞാനാണ് വിഡ്ഢി
കരളില്ലാത്ത നിന്നെ പ്രണയിച്ച എന്നെ നീ 
ഒരു സുഹൃത്തായി മാത്രമാണോ കണ്ടത്....?
കണ്ണുനീരുകൊണ്ട് നനഞ്ഞ എന്‍റെ കവിളില്‍ നീ
എന്തിനാണ് ഒരു കാറ്റായ് വന്നു തലോടി കടന്നു പോയത് ...?
ഒരുനാളും പൂവണിയാത്ത എന്‍റെ മോഹങ്ങള്‍
കണ്ണീരില്‍ അലിയിച്ചു കളയുകയാണ് ഞാന്‍
പരിശുദ്ധമായ എന്‍റെ മനസ്സില്‍ ഒരു നഷ്ട പ്രണയത്തിന്‍റെ
പാഴ്കിനാവ് വേണ്ട
തകര്‍ന്ന മോഹങ്ങളെ കെട്ടിപ്പൊക്കുകയും വേണ്ട
നിന്നോടുള്ള എന്‍റെ സൗഹൃദം ദൈവികമായിരുന്നു
ജന്മ നിയോഗമായാണ് നമ്മള്‍ തമ്മില്‍ കണ്ടതെന്ന്
കരുതാനാണിഷ്ടം
പക്ഷെ സുഹൃത്തെ നിന്‍റെ സൗഹൃദം ഒരു വാടാത്ത പൂപോലെ
മനസ്സില്‍ കാത്തു വയ്ക്കാം ഞാന്‍
ഈ ജന്മം എരിഞ്ഞടങ്ങുമ്പോഴും എന്‍റെ മനസിന് തണലാവാന്‍
നിന്‍റെയോര്‍മ്മകള്‍ കൂട്ടായെത്തട്ടെ.....
എന്നെങ്കിലും നിന്നെ ഞാന്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ്
നിന്‍റെ മനസ്സില്‍ ഞാനില്ലയെങ്കിലും പ്രിയാ
നിനക്കെന്‍റെ ഹൃദയം നിറഞ്ഞ മംഗളങ്ങള്‍
No comments:
Post a Comment