
മൌനമായെന്നോട് വിട ചൊല്ലുന്നുവോ നീ
വിരഹാര്‍ദ്രായം തൃസന്ധ്യേ .....
മൌനമായീ രാവിന്‍റെ മാറില്‍
ചെരാനൊരുങ്ങുന്നുവോ...?
പാറിപ്പറക്കും പക്ഷി വൃന്ദമില്ല
താരാട്ടുവാന്‍ മന്ദ മാരുതനുമില്ല
ഇരുളുന്ന മാനവും കാര്‍മേഘ ജാലവും
പടുന്നുവേതോ വിരഹഗാനം ...
ഈ ഇരുള്‍ കാട്ടില്‍ ഞാനും തനിച്ചീ
രാവിനെ നോക്കിയിരിപ്പു മൂകം
ശൂന്യമാം ചിന്തയും മരവിച്ച ഹൃദയവും
എന്നോടു ചോദിപ്പു മൌനമെന്തേ ...?
നിറയാത്ത മിഴികളും വിറയാത്ത ചുണ്ടുമായ്
കരയാന്‍ മറന്നു ഞാന്‍ കാത്തിരിപ്പൂ
ഈ ഇരുള്‍ കടലിന്‍റെ അപ്പുറത്തെങ്ങോ
ഒരു നീലനിലാവുദിക്കുമെന്ന്
No comments:
Post a Comment