ഉണ്ണിയേശുവിന്‍റെ സ്മരണകളുണര്‍ത്തി വീണ്ടുമൊരു ക്രിസ്തുമസ് കൂടി ആഗതമായിരിക്കുന്നു ...ലോകത്തില്‍ സമാധാനത്തിന്‍റെ സന്ദേശവുമായി വന്ന രാജരാജനെ ഒരു നിമിഷം ഭക്തി പൂര്‍വ്വം സ്മരിക്കട്ടെ .....
ബദ്ല ഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന പൊന്നുണ്ണി ഇന്ന്‍ ലോകത്തെ എല്ലാ ഗൃഹങ്ങളിലും പിറക്കുന്നു......എല്ലാ മനസുകളിലുമാവണം യേശുവിന്‍റെ ജനനം......നന്മ നിറഞ്ഞ ഹൃദയങ്ങള്‍ ദൈവത്തിന്‍റെ വാസസ്ഥലമാണ്.
ക്രിസ്തുമസ് എന്നും മനസ്സില്‍ സുഖമുള്ള ഒരോര്‍മ്മയാണ് ......
ബാല്യകാലത്തെ മധുരമുള്ള ഓര്‍മ്മയാണ് ക്രിസ്തുമസ് കരോള്‍ . മൂന്നോ നാലോ പള്ളികളില്‍ നിന്നൊക്കെ കരോള്‍ വരും. കരോള്‍ വരുന്നതിന്‍റെ കൊട്ട് കേള്‍ക്കുമ്പോള്‍ തന്നെ മനസും തുടികൊട്ടും.പിന്നെ ഒരു കാത്തിരിപ്പാണ് .കരോള്‍ പാര്‍ട്ടി വീട്ടിലെത്തുമ്പോള്‍ മനസിലുള്ള വികാരം പറഞ്ഞറി യിക്കാനാവാത്തതാണ്.
' ഉണ്ണിയേശു പിറന്നു പുല്‍ക്കൂട്ടില്‍ ' ,'രാജന്‍ പിറന്നു യേശു രാജന്‍ പിറന്നു ' തുടങ്ങിയ ഗാനങ്ങള്‍ ആ കാലത്തിന്‍റെ ഓര്‍മ്മകളാണ് .ക്രിസ്തുമസ് അപ്പൂപ്പനെ കാണാന്‍ ഇഷ്ടമാണെങ്കിലും ഭയങ്കര പേടിയായിരുന്നു. ക്രിസ്തുമസ് അപ്പൂപ്പന്‍ പലപ്പോഴും നമുക്കറിയുന്ന ചേട്ടന്മാരാവും...അവര്‍ പേരു വിളിക്കുമ്പോള്‍ ഭയങ്കര അത്ഭുതമാണ്.സന്തോഷവും.പോവാന്‍ നേരം ചോക്ലേട്സൊക്കെ തരും.
പുല്‍കൂട്ടിലെ ഉണ്ണീശോ അന്നത്തെ അത്ഭുതമായിരുന്നു...ഒരുപാടു നേരം ഞങ്ങള്‍ ഉണ്ണീശോയെ നോക്കി നില്‍ക്കുമായിരുന്നു. ക്രിസ്തുമസ് ഫ്രെണ്ടിനെ തിരഞ്ഞെടുക്കുന്നതും ഗിഫ്റ്റുകള്‍ നല്‍കുന്നതും പതിവായിരുന്നു.
ഇന്നും ക്രിസ്തുമസ് രസകരമായ അനുഭവം തന്നെയാണ് .....വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ആദ്യ ക്രിസ്തുമസാണിത്.അതുകൊണ്ട് തന്നെ കാത്തിരിക്കുകയാണ് ആ ദിവസത്തിനായി.

പിന്നീട് ഒരിക്കലും ഞാന്‍ ബാല്യകാല വിനോദങ്ങളിലേക്ക് തിരികെപ്പോയിട്ടില്ല. എങ്കിലും സുഖമുള്ള ഒരുപാടോര്‍മ്മകള്‍ ബാല്യകാലം എനിക്ക് സമ്മാനിച്ചിട്ടുണ്ട് .....എത്ര അകലെയായാലും മറക്കുവതെങ്ങനെ ആ സുവര്‍ണ്ണകാലത്തെ ....?
എഴുതിയില്ലെങ്കില്‍ എനിക്ക് ഒന്നിനെപ്പറ്റിയും എഴുതാന്‍ അര്‍ഹതയില്ല .

അറിയാമായിരുന്നു.എന്നാലും മലയാളമറിയില്ല എന്ന് പറയുന്നതില്‍ അഭിമാനം കാണുന്ന ആ സ്ത്രീയോട് പറയാന്‍ എനിക്ക് വാക്കുകളൊന്നും കിട്ടിയില്ല. മാതൃഭാഷക്ക് പെറ്റമ്മയുടെ സ്ഥാനമാണുള്ളത്. ആദ്യം അമ്മയെന്ന് വിളിച്ചത്, ആദ്യമായി ഒരു പൂര്‍ണ്ണ വാചകം പറഞ്ഞത്, പരിഭവിച്ചത്, സ്നേഹിച്ചത് എല്ലാം മാതൃഭാഷയിലൂടെയാണ് .ഒരിക്കല്‍ പെറ്റമ്മയെയും തള്ളിപ്പറയുമെന്ന് തെളിയിക്കുകയാണ് പുതിയ തലമുറ.അമ്മയെ മാറ്റിനിര്‍ത്തി വിരുന്നുകാരിക്ക് ഇടം കൊടുക്കുകയാണ് നാം. ഒരു ഭാഷയും നന്നായി അറിയാത്ത അവസ്ഥയിലാണ് പുതിയ തലമുറയെന്നു പറയാതെ വയ്യ. മലയാളമേ എന്നും നീ വിജയിക്കട്ടെ .......