അമ്മയുടെ സ്നേഹത്തെപറ്റി വാചാല രാവുന്നതിനിടയില്‍ പലപ്പോഴും നാം അച്ഛനെപറ്റി എഴുതാന്‍ മറന്നു പോവുന്നു .....ഞാന്‍ എന്‍റെ അച്ഛനെപറ്റി
എഴുതിയില്ലെങ്കില്‍ എനിക്ക് ഒന്നിനെപ്പറ്റിയും എഴുതാന്‍ അര്‍ഹതയില്ല .
സാന്ത്വനം എന്ന വാക്കിന് എന്‍റെ ജീവിതത്തില്‍ ഒരര്‍ത്ഥമുണ്ടെങ്കില്‍ അത് അച്ഛന്‍ എന്നാണ്. ഓര്‍മ്മ വച്ച കാലം മുതല്‍ ഒരു താരാട്ടു പോലെ എനിക്ക് സാന്ത്വനമാണ് എന്‍റെ അച്ഛന്‍ .അച്ഛന് ഏറെ സ്വപ്‌നങ്ങള്‍ ഒന്നുമില്ല. സമാധാനമുള്ള ഒരു ജീവിതം മാത്രമേ അച്ഛന്‍ ആഗ്രഹിച്ചുള്ളു .പണത്തിന് അച്ഛന്‍റെ ജീവിതത്തില്‍ യാതൊരു പ്രാധാന്യവും ഇല്ലായിരുന്നു.
ആരോടും അസൂയയോ പകയോ ഇല്ലാത്ത അച്ഛന്‍റെ സ്വഭാവം അദ്ദേഹത്തെ എന്നും വ്യത്യസ്തനാക്കി . അച്ഛന്‍ ദേഷ്യപ്പെടുന്നത് വളരെ വിരളമായേ കണ്ടിട്ടുള്ളു .ചിരിയും തമാശയും അച്ഛന്‍റെ കൂടപ്പിറപ്പുകളായിരുന്നു .അച്ഛന്‍ പറയും;എല്ലാവരെയും ചിരിപ്പിക്കാന്‍ നമുക്ക് കഴിയണമെന്ന്‍.
ഏത് പ്രശ്നവും ചിരിച്ചുകൊണ്ട് കൈകാര്യം ചെയ്യാന്‍ അച്ഛന് കഴിയും. അച്ഛന്മാര്‍ക്ക് പെണ്‍ മക്കളോടാണ് സ്നേഹക്കൂടുതല്‍ എന്ന്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അതിന്‍റെ ബലത്തില്‍ ഞാന്‍ അച്ഛനോട് ചോദിച്ചു ,അച്ചക്ക് അവന്മാരെക്കാള്‍ സ്നേഹം എന്നോടല്ലേ ...?
അച്ച ചിരിച്ചു ,എനിക്ക് ആരോടും പ്രത്യേക സ്നേഹമില്ല ...മൂന്നു മക്കളും ഒരുപോലെതന്നെ ...
എനിക്ക് ചെറിയൊരു നിരാശ തോന്നാതിരുന്നില്ല . എന്നാലും എനിക്കറിയാം അച്ഛന് എന്നോടൊരു പ്രത്യേക സ്നേഹമുണ്ടെന്ന് ...അച്ഛന്‍റെ മൂത്തമകള്‍ ,ഒരേയൊരു പെണ്‍കുട്ടി ,മൂത്തതെങ്കിലും ഇളയവരേക്കാള്‍ ചെറുതെന്ന മട്ടിലുള്ള സ്വഭാവം ,ഇതെല്ലാം അച്ഛന് എന്നോട് സ്നേഹം കൂടാന്‍ മതിയായ കാരണങ്ങളാണെന്നു ഞാന്‍ സ്വയം കരുതി .
അച്ഛനാണ് എന്‍റെ ബെസ്റ്റ് ഫ്രെണ്ട് .എനിക്ക് എന്ത് കാര്യവും അച്ഛനോട് പറയാം. അതൊരു വല്ലാത്ത സ്വാതന്ത്ര്യമാണ് ..ഒപ്പം ഒരു ധൈര്യവും . ഇന്നുവരെ എന്‍റെ മേല്‍ ഒരു നിയന്ത്രണം അച്ഛന്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്‍റെ ജീവിതത്തിലെ വഴികളെല്ലാം ഇതുവരെ തിരഞ്ഞെടുത്തത് ഞാനാണ് .അതിനു ഒരു കൂട്ടുകാരനായി അച്ഛനും കൂടെയുണ്ടായിരുന്നു .
ഇനിയൊരു ജന്മം പിറന്നാലും എന്‍റെ അച്ഛന്‍റെ മോളാവണം. ആ വാത്സല്യം എന്നും ഒരു നിലാവായി എന്‍റെ കൂടെവേണം .

അച്ച്ചനെക്കുരിചെഴുതാന്‍ എനിക്ക്ക്കു വാക്ക്കളില്ല
ReplyDeleteഇത് വായിച്ചപ്പോള്‍ എനിക്ക്
ഇഷ്ട്ടായി ഞാന്‍ എന്‍റെ അച്ച്ചനോടെങ്ങനെ ആണോ
അത് ഇവിടെ കൃത്യമായി ഞാന്‍ വായിച്ചു...