Thursday, July 14, 2011

കൃഷ്ണാ നീയറിയുന്നുവോ ...?

                                                         
                                  
കൃഷ്ണാ ..... ഞാനറിയുന്നു നിന്നെ 
നിന്‍റെ ചിരിയും കൊഞ്ചലും വേണുഗാനവും 
എല്ലാം അറിയുന്നു ഞാന്‍ 
നിന്നെത്തിരയുന്ന വേളയിലും ഞാനറിയുന്നു 
നീ എന്‍റെയുള്ളിലെന്ന്... നീ എന്‍റെ  ജീവനെന്ന്‍
അങ്ങകലെ കാളിന്തീ തീരത്ത്
നാം വരച്ചിട്ട പ്രണയ ലീലകള്‍ക്ക് കാലം സാക്ഷി 
ഇന്ന് നാം അകലെയെങ്കിലും ഓര്‍ക്കുന്നു ഞാന്‍ 
കഴിഞ്ഞ ജന്മങ്ങളിലെന്നോ നീ തന്ന പ്രണയത്തിന്റെ മധുരവും  
പിന്നെ എന്നെ വിരഹത്തിന്‍റെ ചെന്തീയിലേക്ക് വലിച്ചെറിഞ്ഞ്
നീ പോയതും,  നീ പോയ ദിക്ക് നോക്കി ഞാന്‍ പിടഞ്ഞു വീണതും 
പിന്നെ ഉണര്‍ന്നു വിലപിച്ചതും 
പ്രണയം വിരഹത്തിന്‍റെ സുഹൃത്തെന്ന്‍ തിരിച്ചറിഞ്ഞതും 
യുഗങ്ങള്‍ക്കിക്കിപ്പുറവും എന്നെ കുത്തി നോവിക്കുന്നു ....
അറിയാം കണ്ണാ ഈ ജന്മവും നീ എന്‍റെയല്ലെന്ന്
എങ്കിലും ഒരു വ്യര്‍ത്ഥ മോഹം നെഞ്ചിലേറ്റുന്നു ഞാന്‍ 
ഈ ജന്മമെങ്കിലും നീ എന്‍റെയാവുമെന്ന്‍...
                             

No comments:

Post a Comment