എന്‍റെ സുവര്‍ണ്ണ കാലം

എന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലമാണ് ഇന്ന് കഴിയുന്നത് . തിരുവനന്തപുരം നഗരത്തില്‍ പഠിക്കാനെത്തു മെന്നു ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല.എന്നാല്‍ വിധി എന്നെ ഇവിടെ എത്തിച്ചു.എന്റെ മോഹങ്ങള്‍ മറ്റൊന്നായിരുന്നു.പത്രപ്രവര്‍ത്തനം എന്റെ സ്വപ്നവും . ഇവിടെ എനിക്കൊരു പുതിയ ലോകമായിരുന്നു.സൗഹൃദ ത്തിന്റെ പുതിയ ലോകം ഇവിടെ തുറന്നു .നല്ല അധ്യാപകര്‍ തെളിച്ചു തന്നത് അറിവിന്റെ നിറദീപങ്ങളാണ്.
എല്ലാ കൊല്ലവും ഒരു തവണ ഞാന്‍ തിരുവനന്തപുരത്ത് എത്തുമായിരുന്നു.ആറ്റുകാല്‍ പൊങ്കാലക്ക് മമ്മിയുടെ വീട്ടില്‍.എന്നാല്‍ അന്ന് ഞാന്‍ കണ്ട തിരുവനന്തപുരമല്ല ഇന്ന് എന്റെ മുന്നിലുള്ളത്.അത് ഒരുപാടു മാറിയിരിക്കുന്നു.
ഇവിടത്തെ ക്ലാസുകള്‍ എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു.സിനിമ കാണാന്‍ പറയുന്ന ഒരു ടീച്ചേഴ്സിനെയും ഇതിനു മുന്‍പ് ഞാന്‍ കണ്ടിട്ടില്ല.ഇവിടെ ക്ലാസ്സില്‍ സിനിമ കാണിച്ചു തന്നിരുന്നു.
ക്യാമറക്ക് മുന്നില്‍ നിന്ന് സംസാരിക്കാന്‍ ധൈര്യം തന്നത് ഇവിടത്തെ ക്ലാസ്സാണ്.ശബ്ദം ആദ്യമായ് റെക്കോര്‍ഡ് ചെയ്തത് മറക്കാനാവില്ല.
ഇവിടെ എനിക്ക് നന്മകള്‍ മാത്രമാണ് ഉണ്ടായത്.ആ നന്മകള്‍ എന്നെന്നും ഉണ്ടാവണമെന്ന ആഗ്രഹത്തോടെ തല്ക്കാലം ഈ വിഷയത്തില്‍ നിന്നും വിരമിക്കട്ടെ .....
No comments:
Post a Comment