Saturday, July 16, 2011

വിട

                                                     

സ്വപ്നങ്ങളെ നിങ്ങള്‍ക്കു വിട
എന്‍റെ മനസ്സില്‍ നിന്ന്
എന്‍റെ മോഹങ്ങളില്‍ നിന്ന് പിന്നെ
എന്‍റെ ജീവിതത്തില്‍ നിന്ന്

                               
                                                                                          
                               
                                 

Friday, July 15, 2011

എന്‍റെ ഗ്രാമം

                               

                                           
   
  ഏറെ അകലെയാണ് എന്‍റെ ഗ്രാമം ...
ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന കാട്ടു പൂക്കളുടെ  ഗന്ധവും , ഭാവാനിപ്പുഴയുടെ സംഗീതവും എന്നെ വീണ്ടും വീണ്ടും അങ്ങോട്ട്‌ മാടി വിളിക്കുന്നു .ചിലപ്പോള്‍ എനിക്ക് തോന്നും ഞാന്‍ തന്നെയാണ് ആ പുഴയെന്ന്‍. എന്‍റെ മോഹങ്ങളും വികാരങ്ങളുമാണ് അവളും പേറുന്നത്. എന്‍റെ കണ്ണ് നീരാണ് അവളില്‍ ഒഴുകുന്നത്.
       മനസിലെ നഷ്ടമോഹങ്ങള്‍ എന്നെ തളര്‍ത്തുമ്പോള്‍ എന്നെ     ചേര്‍ത്തണയ്ക്കാന്‍, എന്‍റെ കണ്ണീര്‍ അവളുടെ കണ്ണീരില്‍ ഒഴുക്കിക്കളയാന്‍ അവളുള്ളപ്പോള്‍ ഞാനെന്തിനു ഭയക്കണം ...?

                       
                    

Thursday, July 14, 2011

കൃഷ്ണാ നീയറിയുന്നുവോ ...?

                                                         
                                  
കൃഷ്ണാ ..... ഞാനറിയുന്നു നിന്നെ 
നിന്‍റെ ചിരിയും കൊഞ്ചലും വേണുഗാനവും 
എല്ലാം അറിയുന്നു ഞാന്‍ 
നിന്നെത്തിരയുന്ന വേളയിലും ഞാനറിയുന്നു 
നീ എന്‍റെയുള്ളിലെന്ന്... നീ എന്‍റെ  ജീവനെന്ന്‍
അങ്ങകലെ കാളിന്തീ തീരത്ത്
നാം വരച്ചിട്ട പ്രണയ ലീലകള്‍ക്ക് കാലം സാക്ഷി 
ഇന്ന് നാം അകലെയെങ്കിലും ഓര്‍ക്കുന്നു ഞാന്‍ 
കഴിഞ്ഞ ജന്മങ്ങളിലെന്നോ നീ തന്ന പ്രണയത്തിന്റെ മധുരവും  
പിന്നെ എന്നെ വിരഹത്തിന്‍റെ ചെന്തീയിലേക്ക് വലിച്ചെറിഞ്ഞ്
നീ പോയതും,  നീ പോയ ദിക്ക് നോക്കി ഞാന്‍ പിടഞ്ഞു വീണതും 
പിന്നെ ഉണര്‍ന്നു വിലപിച്ചതും 
പ്രണയം വിരഹത്തിന്‍റെ സുഹൃത്തെന്ന്‍ തിരിച്ചറിഞ്ഞതും 
യുഗങ്ങള്‍ക്കിക്കിപ്പുറവും എന്നെ കുത്തി നോവിക്കുന്നു ....
അറിയാം കണ്ണാ ഈ ജന്മവും നീ എന്‍റെയല്ലെന്ന്
എങ്കിലും ഒരു വ്യര്‍ത്ഥ മോഹം നെഞ്ചിലേറ്റുന്നു ഞാന്‍ 
ഈ ജന്മമെങ്കിലും നീ എന്‍റെയാവുമെന്ന്‍...
                             

Tuesday, July 12, 2011

സുഹൃത്ത്

                                                               

                                                     
                                     
                     

നീയെന്‍റെ പ്രിയ സുഹൃത്ത് 
കാലം എനിക്ക് തന്ന പൊന്‍ മുത്ത് 
നീയറിയുന്നില്ല ഞാന്‍ നിന്‍റെയെന്ന്‍
എങ്കിലും കൂട്ടുകാരീ നീയാണെനിക്കെല്ലാം
ജന്മങ്ങള്‍ക്കപ്പുറത്ത്  കണ്ടു മുട്ടിയതാണ് നാം 
ഇന്ന് നാം വീണ്ടും ഈ വീഥിയില്‍ കണ്ടുമുട്ടി 
ഇനിയൊരിക്കലും പിരിയാതിരിക്കാന്‍ 




                                         

അമ്മ


                                                                                                                           അമ്മേ നീയാണെല്ലാം   ......

                                                                 
അമ്മേ നീയാണെല്ലാം ....
                                               
എന്‍റെ     ചിരിയും തേങ്ങലും എല്ലാം നീയാണ് 
ഈ ലോകം തുടങ്ങുന്നതും  ഒടുങ്ങുന്നതും നിന്നിലാണ് 
ഞാന്‍ ലോകത്തെക്കണ്ടത്      നിന്നിലൂടെയാണ് 
എനിക്ക് വഴി തെളിച്ചത് നിന്‍റെ മൊഴികളാണ് 
എന്‍റെ നോവുകള്‍ക്ക് ഞാന്‍ ആശ്വാസം തേടിയത് നിന്‍റെ നെഞ്ചിലാണ് 
എന്‍റെ ഉണര്‍വ്വും ഉയിരും നിന്നിലാണ് 
എന്‍റെ ജീവന്‍റെ താളവും  ഗതിയും നീയാണ് 
വരും ജന്മങ്ങളിലെല്ലാം എനിക്കമ്മയായ്  വരണം 
എന്‍റെ കളിചിരികള്‍ക്ക് കൂട്ടായ് 
എന്‍റെ നോവുകളില്‍ തണലായ്‌ 
എന്നെന്നും എന്‍റെ അമ്മയായ് കൂട്ടായ് വരണം 

യുദ്ധ ഭൂമിയില്‍

                                                                   

                                               
                                             
  ജീവിതമെന്ന യുദ്ധ ഭൂമിയില്‍ 
തളര്‍ന്നു വീഴുകയാണ് ഞാന്‍ 
ഉണരണമെന്നുണ്ട്  കഴിവില്ല തളരുകയാണ് ഞാന്‍ 
പിന്നിട്ട വഴിയില്‍ വിരിഞ്ഞു നില്‍ക്കുന്ന 
നൊമ്പരപ്പൂക്കള്‍  മാത്രമുണ്ട് കൂട്ടായ്
തളര്‍ന്നു വീഴുമ്പോള്‍ താങ്ങാനില്ല കൈകള്‍ 
മുന്നില്‍ വിധി    മാത്രം 
ഇരുളിന്‍റെ മറപറ്റി അണയുന്ന കഴുകനെ 
കാണാത്ത കണ്ണുകൊണ്ടെങ്ങനെ  കാണാന്‍ 
ഇരുളില്‍ പിടയ്ക്കുന്ന ഹൃദയവുമായി ഞാന്‍ 
കനിവുള്ള കൈത്തലമെങ്ങനെ തേടാന്‍ 
അറിയില്ല തളരുകയാണ് ഞാന്‍ ....തേടുന്നതോ മരണത്തിന്‍ കൈകള്‍ 

Monday, July 11, 2011

പ്രണയം


                                                                                                                                                                                                             

                                                             

                                              പ്രണയം  .......
                                              തീയാണ്  തിളയ്ക്കുന്ന ലാവയാണ്
                                              തളരുമ്പോള്‍  താങ്ങുന്ന കരങ്ങളാണ്
                                              മരണത്തിനു മുന്നിലും ജയിക്കുന്ന ശക്തിയാണ്
                                               എങ്കിലും വീണ്ടും വീണ്ടും എന്നെ
                                             വിരഹത്തിന്‍റെ കടലിലേക്ക് തള്ളിയിടുന്നതും
                                            ഈ പ്രണയം തന്നെയാണ്

ചിത്രശലഭമേ

                                             
                                     
                                
                                    പല പൂവില്‍  തേന്‍ നുകരും ശലഭമേ
നീയറിയുന്നുവോ  പാവം  പുഷ്പം തേടുന്നത് 
നിന്നെ മാത്രമെന്ന്‍
കാത്തിരിപ്പിന്‍റെ കാണാച്ചരട് പൊട്ടുമ്പോഴും 
അത് നിനക്കായ് വീണ്ടും കൊഴിയാതെ കാത്തിരിക്കുകയാണ്‌ 


ആകാശമെന്ന അത്ഭുതം

                                                   
                                      
                             
                    
                                 
        ആകാശം എനിക്കെന്നും അത്ഭുതമായിരുന്നു.കണ്ടു തീര്‍ക്കാനാവാത്ത അതിന്‍റെ അനന്തത   എനിക്കെന്നും പുതിയ ലോകം തുറന്നു തരുന്നു.ഒരിക്കലും കാണാന്‍ കഴിയാത്ത  അതിന്‍റെ ആഴങ്ങളില്‍ ഞാന്‍ കണ്‍ നട്ടിരുന്നു. നക്ഷത്രങ്ങളെ  കണ്ടുമതിയാവാതെ  ഞാന്‍ വൈകുന്നേരങ്ങളില്‍ അവയോട് തനിയെ സംസാരിച്ചു. വെണ്‍   മേഘ  ജാലങ്ങള്‍ക്കിടയില്‍     ഞാനിന്നും പുതിയ അത്ഭുതങ്ങള്‍ തിരയുകയാണ്.                  

Friday, July 1, 2011

എന്‍റെ സുവര്‍ണ്ണ കാലം

                                                    എന്‍റെ  സുവര്‍ണ്ണ കാലം
                               എന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലമാണ് ഇന്ന് കഴിയുന്നത്‌ . തിരുവനന്തപുരം നഗരത്തില്‍ പഠിക്കാനെത്തു മെന്നു ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല.എന്നാല്‍ വിധി എന്നെ ഇവിടെ എത്തിച്ചു.എന്റെ  മോഹങ്ങള്‍   മറ്റൊന്നായിരുന്നു.പത്രപ്രവര്‍ത്തനം എന്റെ സ്വപ്നവും .                                         ഇവിടെ എനിക്കൊരു പുതിയ ലോകമായിരുന്നു.സൗഹൃദ ത്തിന്റെ പുതിയ ലോകം ഇവിടെ തുറന്നു .നല്ല അധ്യാപകര്‍ തെളിച്ചു തന്നത് അറിവിന്റെ നിറദീപങ്ങളാണ്.
                           എല്ലാ കൊല്ലവും  ഒരു തവണ ഞാന്‍ തിരുവനന്തപുരത്ത് എത്തുമായിരുന്നു.ആറ്റുകാല്‍ പൊങ്കാലക്ക് മമ്മിയുടെ വീട്ടില്‍.എന്നാല്‍ അന്ന് ഞാന്‍ കണ്ട തിരുവനന്തപുരമല്ല ഇന്ന് എന്റെ മുന്നിലുള്ളത്.അത് ഒരുപാടു മാറിയിരിക്കുന്നു.
                            ഇവിടത്തെ ക്ലാസുകള്‍ എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു.സിനിമ കാണാന്‍ പറയുന്ന ഒരു ടീച്ചേഴ്സിനെയും ഇതിനു മുന്‍പ് ഞാന്‍ കണ്ടിട്ടില്ല.ഇവിടെ ക്ലാസ്സില്‍ സിനിമ കാണിച്ചു തന്നിരുന്നു.
                     ക്യാമറക്ക് മുന്നില്‍ നിന്ന് സംസാരിക്കാന്‍ ധൈര്യം തന്നത് ഇവിടത്തെ ക്ലാസ്സാണ്.ശബ്ദം ആദ്യമായ് റെക്കോര്‍ഡ്‌ ചെയ്തത് മറക്കാനാവില്ല.
                        ഇവിടെ എനിക്ക് നന്മകള്‍ മാത്രമാണ് ഉണ്ടായത്.ആ നന്മകള്‍ എന്നെന്നും ഉണ്ടാവണമെന്ന ആഗ്രഹത്തോടെ തല്ക്കാലം ഈ വിഷയത്തില്‍ നിന്നും വിരമിക്കട്ടെ .....

കണ്ണ്

                                              കണ്ണ്                      

                                 കണ്ണ് പറയുന്നതെല്ലാം സത്യമാണോ ....?  
                                                                              ഒരിക്കലുമല്ല
                                അങ്ങനെയാണെങ്കില്‍ നിന്റെ കണ്ണില്‍ നിന്നും
                               ഞാന്‍ വായിച്ചതൊക്കെയും സത്യമാവണമല്ലോ
                                ആ തിരിച്ചറിവില്‍ നിന്നും ഞാന്‍ പറയുന്നു
                                                                                              കണ്ണ് സത്യമല്ലെന്ന്