നിനക്കു നന്ദി
നിനക്കു നന്ദി എന്നെ സൌഹൃദത്തിന്റെ
പുതിയ പാഠങ്ങള്‍ പഠിപ്പിച്ചതിന്
പ്രണയത്തിന്റെ വേദന എന്നില്‍
കുത്തി നിറച്ചതിന്
വിരഹത്തിന്റെ കടലിലേക്ക്
എന്നെ തള്ളിയിട്ടതിന്
ഒടുവില്‍ എന്റെ മുഖത്ത് നോക്കി
സഹോദരിയെന്നു വിളിച്ചതിന്
എന്റെ മോഹങ്ങളെ കാറ്റില്‍ പറത്തിയതിനു
ഒടുവില്‍ എന്റെ തലയില്‍ കിഴുക്കി
മന്ദബുദ്ധിയെന്നു വിളിച്ചതിന്
എല്ലാം എല്ലാം നന്ദി
ഹൃദയം നിറഞ്ഞ നന്ദി
No comments:
Post a Comment