ഓണം -മനസിലെപ്പോഴും ഗൃഹാതുരത്വമുണര്‍ത്തുന്ന ആഘോഷം.എവിടെയനെന്ഗിലും മലയാളിക്ക് ഓണത്തിന് വീട്ടിലെത്തണം .പുത്തന്‍ കൊടിയുടുക്കണം.ഓണ സദ്യയുണ്ണണം.
ഇതു വരെയുള്ള എന്റെ ഓണം അച്ഛന്റെ വീട്ടിലായിരുന്നു.ഒരിക്കലും മറ്റൊരു സ്ഥലത്ത് ഓണം ആഘോഷിക്കാറില്ല.അച്ഛന്റെ വീട്ടില്‍ ഞങ്ങളെല്ലാം ഒത്തു കൂടും.പൂക്കളമിടും ,സദ്യയുണ്ടാക്കും ,ഊഞ്ഞാലാടും,കുറേ കളിക്കും.ഓണത്തിന്റെ അന്ന് അയല്പക്കക്കാര്‍ക്കെല്ലാം വീട്ടില്‍ സദ്യകൊടുക്കും.വല്യമ്മചിയാണ് എല്ലാത്തിനും നേതൃത്വം.
എന്ത് സദ്യ നടന്നാലും വാഴയില വെട്ടല്‍ എന്റെയും കൊച്ചച്ചന്റെ മോള്‍ അച്ചുവിന്റെയും ജോലിയാണ്.ഞങ്ങള്ക് ഭംഗിയുള്ള ഇല നോക്കി സെലക്റ്റ് ചെയ്യും.അതിനു വാവ വഴക്കുണ്ടാക്കും.അതൊക്കെ ഒരുരസം.
ഓണത്തിന് ദിവസങ്ങള്‍ക് മുമ്പേ ഞങ്ങള്‍ ഇലയില്‍ കഴിച്ചു തുടങ്ങും .ഇലയില്‍ ചോറു കഴിക്കുന്നതാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് ആഘോഷം.
ഞാന്‍ കുട്ടികള്‍ക്കെല്ലാം കുഞ്ഞേച്ചിയാണ്.പക്ഷെ അവരെന്നെ കുഞ്ഞേ എന്നേ വിളിക്കൂ.ഓണം അടുത്തിട്ടും ഞാന്‍ വീട്ടിലെത്തിയിട്ടില്ല.എല്ലാവരും കാത്തിരിക്കുന്നു .അച്ഛന്‍ പറഞ്ഞു നീ വന്നാലെ ഓണം വരൂ.അനിയന്‍ പറഞ്ഞു കുഞ്ഞേച്ചി ഓണം കൊണ്ട് വേഗം വാ ..വല്യമ്മച്ചി ചോദിക്കുന്നു കൊച്ചു വരില്ലേ ...?
ഈ സ്നേഹം തന്നെയല്ലേ എന്റെ ഓണം.എന്റെ വീടാണ് എനിക്ക് ദൈവം തന്ന ഏറ്റവും വലിയ ഗിഫ്റ്റ് .സ്നേഹംകൊണ്ട്സമ്പന്നമായ വീട് .
എന്നെ സ്നേഹിക്കുന്ന ഞാന്‍ സ്നേഹിക്കുന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.ഓണം എല്ലാവര്ക്കും നന്മകള്‍ മാത്രം സമ്മാനിക്കട്ടെ .
No comments:
Post a Comment