മുത്ത്
നീയുമൊരു നഷ്ടമാണെന്നറിഞ്ഞു കൊണ്ടു
തന്നെയാണു പ്രണയമേ
നിന്നെ ഞാന്‍ തൊട്ടത്
കണ്ണീരൊഴുക്കാന്‍ മാത്രമാണ്
എന്റെ കണ്ണിന്റെ വിധിയെന്ന്
അറിഞ്ഞു കൊണ്ടു തന്നെയാണ്
നിന്നെ ചുംബിച്ചതും
ഒരുപാടു വസന്തങ്ങള്‍ കാട്ടി കൊതി പ്പിച്
എല്ലാം നീ തിരികെ എടുക്കുമ്പോഴും

കാരണം
കരഞ്ഞു തീര്‍ത്ത കണ്ണീരും
നെയ്തു തീര്‍ത്ത സ്വപ്നങ്ങളും
ഇന്നും ഒരേ തോണിയില്‍ സഞ്ചരിച്ചു തുടങ്ങിയിട്ടില്ല
ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ഏറ്റിറക്കങ്ങളില്‍
ഇന്ന് ഞാന്‍ മനം മടുക്കാറില്ല
എന്റെ ഹൃദ യാന്തരത്തിലൊളിപ്പിച്ച
നോവിന്റെ ചെപ്പിനുള്ളില്‍
നീ തന്ന നോവും
മുത്ത് പോലെ ഞാന്‍ കാത്തു വയ്ക്കാം
ഒരു കിനാ വര്ഷം പെയ്തൊഴിയുമ്പോള്‍
കനലായ് അവ എനിക്ക് ചൂട് പകരട്ടെ
No comments:
Post a Comment