പുതുവര്‍ഷം ......2012 നെ സ്നേഹത്തോടെ സ്വാഗതം ചെയ്തു..............
എനിക്ക് വര്‍ഷങ്ങളായി ആഘോഷങ്ങളില്ല ...അതുകൊണ്ടാവണം പുതിയൊരു വര്‍ഷം പിറന്നിട്ടും പ്രത്യേകിച്ചൊന്നും തോന്നാത്തത്.
വര്‍ഷങ്ങള്‍ വെറും കണക്കുകള്‍ മാത്രമാണ്.അത് നമ്മെ പലതും ഓര്‍മ്മിപ്പിക്കുന്നു.ഓര്‍മ്മകളുടെയും നഷ്ടങ്ങളുടെയും കണക്കുപുസ്തകം ഞാന്‍ അടച്ചു കഴിഞ്ഞു.പുതിയ മോഹങ്ങളും നഷ്ടമാവാന്‍ സ്വപ്നങ്ങളും നെയ്യുന്നില്ല. എല്ലാം വിധിക്ക് നല്‍കി ഞാന്‍ എന്‍റെ നല്ല ഭാവിക്കായി ചില തീരുമാനങ്ങളെടുത്തു .പലരെയും മാറ്റി പ്രതിഷ്ടിച്ചു.
പലതും പൊടി തട്ടി എടുക്കുകയാണ്. നഷ്ടമാവാതിരിക്കാന്‍ പലതും ചേര്‍ത്ത് പിടിക്കുകയാണ്. എന്നെ നോക്കി ചിരിച്ച ചില സ്വപ്‌നങ്ങള്‍ ഇന്ന് മുന്നിലില്ല. പകരം പല നല്ല തീരുമാനങ്ങളും സ്വപ്നങ്ങളും കടന്നു വരികയും ചെയ്തു.
എനിക്ക് തോന്നുന്നു ഇനി ജീവിതം ആഘോഷിക്കണമെന്ന്........അതിനായി ഞാന്‍ പുതിയൊരു
ആളാവുന്നു.....കഴിഞ്ഞു പോയ കവിതകളില്‍ കണ്ട ഭവാനി മാറുകയാണ് ........പുതിയ ഭവാനിയാണിത്........പുതിയ മോഹങ്ങളും സ്വപ്നങ്ങളും തീരുമാനങ്ങളുമുള്ള ഭവാനി..........എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ...........

No comments:
Post a Comment