Thursday, April 7, 2011

vishu

                                          മഞ്ഞക്കണിക്കൊന്ന പൂവിടുമ്പോള്‍      

മേടമാസം ഇതാ കടന്നുവരികയായി .കണിക്കൊന്നകളെല്ലാം പൂവിട്ടു കഴിഞ്ഞു .

വിഷുവിന് ഇനി ദിവസങ്ങള്‍ മാത്രം . .അമ്പാടിക്കണ്ണന്‍  ഓരോ മനസിലും  പിറക്കുകയായി .
എന്തു രസമാണ് വിഷുക്കാലം ...........!കണിയൊരുക്കലാണ് വിഷുവിന്റെ ആദ്യ പടി .കൊന്നപ്പൂവും കണിവെള്ളരിയും പഴ വര്‍ഗങ്ങളും             പഴവര്‍ഗങ്ങളും   സ്വര്നഭാരണങ്ങളും കണ്ണാടിയും എല്ലാം കണിവക്കും.
രാവിലെ  വല്യമ്മച്ചി എന്നെ വിളിച്ചുണര്‍ത്തും .കണ്ണുപൊത്തി കൊണ്ടുപോയി 
കണികാണിക്കും .ചാച്ചനാണ്‌ ആദ്യം കയ്നീട്ടം തരിക .അതാണ്‌ 
വിഷുവിന് ഏറ്റവും രസമുള്ള കാര്യം .പിന്നെ ധാരാളം കയ്നീട്ടം കിട്ടും .
                                  പിന്നെ സദ്യ.............
അയല്പക്കക്കാരൊക്കെ വരും .ആദ്യം അവര്‍ക്കാണ് വിളമ്പുക .ഒപ്പം
ഞങ്ങള്‍ കുട്ടികള്‍ക്കും.പിന്നെ ധാരാളം കളിക്കും .ഒക്കെ ഒരു രസം .
ബാല്യകാലം എവിടെയോ പോയ്‌ മറഞ്ഞു .എന്നാലും വെറുതെ
കൊതിക്കുന്നു ഒരു കുഞ്ഞായ് മാറുവാന്‍ .

1 comment: