Thursday, April 28, 2011

ariyilla

അറിയില്ല

എന്തിനീ ജന്മമെന്നറിയില്ല 
എന്തിനീ മോഹമെന്നറിയില്ല
ഒരുപാടു നോവുകള്‍ക്കിടയില്‍ ഞാനാടുന്ന
ഈ  നാടകമിനിയെത്രയെന്നറിയില്ല
എന്തിനെന്‍ കരളില്‍ നേരിപോടായ്  മിന്നിയ
പ്രണയമൊരു  കാട്ടുതീയായ് പടര്‍ന്നുവെന്നറിയില്ല
പറയാത്ത  മൌനാനുരാഗമെന്‍ നെഞ്ചില്‍ 
ഇനിയെത്രനാള് എന്നുമറിയില്ല 
ഒരു  രൗദ്രഭാവമോടെന്നില്‍ പെയ്യുന്ന
മഴയുള്ള രാവുകള്‍ ഇനിയെത്രയെന്നറിയില്ല












Tuesday, April 26, 2011

padiyirangiya pranayam

                                          പടിയിറങ്ങിയ പ്രണയം

                എന്റെ മനസ്സില്‍ ഒരു പൂ വിടര്‍ത്തിയതാര്.......?
                   അതില്‍ പ്രണയത്തിന്‍  പൂമ്പൊടി തൂകി
                   അനുരാഗ തേനും പുരട്ടി
               മെല്ലെമെല്ലെ എന്തിനോ ഊഞ്ഞാലാട്ടിയതാര് ....?

Tuesday, April 19, 2011

vida

                                                                     വിട

                                  പടികടന്നു പോകുന്ന സന്ധ്യകളെ 
                                  പനിനീരില്‍ മുങ്ങുന്ന രാവുകളെ  
                                        ഇരുളിന്റെ മൂകമാം അനന്തതെ    
                                എന്റെ കിനാക്കളെ വിട

                                  അറിയില്ല എന്തിനകലുന്നു ഞാനെന്ന്
                                  അറിയില്ല എന്തിനു ചുമക്കുന്നീ ഖേദ ഭാരമെന്ന്
                                       അറിയില്ല എന്തിനു കണ്ണീര്‍ ഒഴുക്കുന്നുവെന്ന്
                                  അറിയില്ല എന്തിനീ ജന്മമെന്ന്

Friday, April 8, 2011

നീ ......

നീ എന്റെ ഹൃദയമാണ്  
 എന്റെ സ്വരമാണ്
  നീ എന്റെ മിഴിയാണ്
 എന്റെ മൊഴിയാണ്
 നീ എന്റെ മൌനമാണ്  
എന്റെ മൌനത്തിലെ നൊമ്പരമാണ്
 നീ ഞാനാണ്‌
ഞാന്‍ നീയാണ് 
 എങ്കിലും പലപ്പോഴും ഞാനറിയുന്നു പ്രിയാ  
 നീ നീതന്നെയാണ്

Thursday, April 7, 2011

vishu

                                          മഞ്ഞക്കണിക്കൊന്ന പൂവിടുമ്പോള്‍      

മേടമാസം ഇതാ കടന്നുവരികയായി .കണിക്കൊന്നകളെല്ലാം പൂവിട്ടു കഴിഞ്ഞു .

വിഷുവിന് ഇനി ദിവസങ്ങള്‍ മാത്രം . .അമ്പാടിക്കണ്ണന്‍  ഓരോ മനസിലും  പിറക്കുകയായി .
എന്തു രസമാണ് വിഷുക്കാലം ...........!കണിയൊരുക്കലാണ് വിഷുവിന്റെ ആദ്യ പടി .കൊന്നപ്പൂവും കണിവെള്ളരിയും പഴ വര്‍ഗങ്ങളും             പഴവര്‍ഗങ്ങളും   സ്വര്നഭാരണങ്ങളും കണ്ണാടിയും എല്ലാം കണിവക്കും.
രാവിലെ  വല്യമ്മച്ചി എന്നെ വിളിച്ചുണര്‍ത്തും .കണ്ണുപൊത്തി കൊണ്ടുപോയി 
കണികാണിക്കും .ചാച്ചനാണ്‌ ആദ്യം കയ്നീട്ടം തരിക .അതാണ്‌ 
വിഷുവിന് ഏറ്റവും രസമുള്ള കാര്യം .പിന്നെ ധാരാളം കയ്നീട്ടം കിട്ടും .
                                  പിന്നെ സദ്യ.............
അയല്പക്കക്കാരൊക്കെ വരും .ആദ്യം അവര്‍ക്കാണ് വിളമ്പുക .ഒപ്പം
ഞങ്ങള്‍ കുട്ടികള്‍ക്കും.പിന്നെ ധാരാളം കളിക്കും .ഒക്കെ ഒരു രസം .
ബാല്യകാലം എവിടെയോ പോയ്‌ മറഞ്ഞു .എന്നാലും വെറുതെ
കൊതിക്കുന്നു ഒരു കുഞ്ഞായ് മാറുവാന്‍ .